ഇന്ത്യന്‍ സൈനികരെ കൊല്ലുന്നവരുമായി ക്രിക്കറ്റ് കളിക്കണോ?

ന്യൂഡല്‍ഹി| Last Modified ബുധന്‍, 21 മെയ് 2014 (09:26 IST)
രാജ്യത്ത് അതിക്രമിച്ചുകയറി സൈനികരെ കൊല്ലുന്ന പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കണോയെന്ന് ശിവസേന നേതാവ് ഉദ്ദവ് താക്കറെ.

നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും രാജ്‌നാഥ് സിംഗിനേയും കാണുന്നതിനും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുന്നതിനുമായി ഡല്‍ഹിയില്‍ എത്തിയപ്പോഴാണ് ഉദ്ദവ് താക്കറെ ഇത്തരത്തില്‍ ചോദിച്ചത്.

രാജ്യത്ത് അതിക്രമിച്ചുകയറുന്നവരുമായി ക്രിക്കറ്റ് കളിക്കുന്നതിനെ നിങ്ങള്‍ അനുകൂലിക്കുന്നുണ്ടോയെന്നും പാകിസ്ഥാനെ ഒരു പാഠം പഠിപ്പിക്കണമെന്ന് നിങ്ങള്‍ക്ക് തോന്നുന്നില്ലെയെന്നും മാധ്യമ പ്രവര്‍ത്തകരോടായി ഉദ്ദവ് താക്കറെ ചോദിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :