വരുമാനത്തില്‍ കോണ്‍ഗ്രസ് മുന്നില്‍ തന്നെ

വരുമാനം,കോണ്‍ഗ്രസ്,ബിജെപി
ന്യൂഡല്‍ഹി| VISHNU.NL| Last Modified വ്യാഴം, 26 ജൂണ്‍ 2014 (15:39 IST)
രാജ്യത്തേ മുഖ്യധാരാ രാഷ്ട്രീയ പര്‍ട്ടികളുടെ വരുമാന സ്രോതസ്സെന്നു പറയുന്നത് കോര്‍പ്പറേറ്റുകളാണെന്നത് പരസ്യമായ രഹസ്യമാണ്. തമ്മില്‍ ആ‍രാണ് മുമ്പന്‍ എന്ന വിധത്തിലാണ് കോണ്‍ഗ്രസും ബിജെപിയും സംഭാവനകള്‍ വാങ്ങിക്കൂട്ടുന്നത്.

എന്നാല്‍ ഇത്തവണയും കോണ്‍ഗ്രസ് അക്കാര്യത്തില്‍ ബിജെപിയെ വീണ്ടും പിന്നിലാക്കി. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ജനറല്‍ ഇലക്ഷന്‍ ട്രസ്റ്റ്, ലോധ ഡ്വല്ലേഴ്‌സ്, ടോറന്റ് പവര്‍, വേദാന്ത, ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍ തുടങ്ങിയവയാണ് ബി ജെ പിയുടെ പ്രധാന ഫണ്ട് ദാതാക്കള്‍. ആഞ്ഞു ശ്രമിച്ചിട്ടും ബിജെപിക്ക് ആകെ വരുമാനം 324 കോടി വരെ എത്തിക്കാനേ സാധിച്ചുള്ളു.

എന്നാല്‍ കോണ്‍ഗ്രസ് ആകട്ടെ 425.69 കോടിയാണ് സ്വരൂപിച്ചുകൂട്ടിയത്. ടോറന്റ് പവര്‍, ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവരാണ് കോണ്‍ഗ്രസിന് സംഭാവന നല്‍കുന്നവരില്‍ മുമ്പന്മാര്‍‍. ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വരുമാനത്തിന്റെ 83 ശതമാനവും സംഭാവനയായി കിട്ടിയതാണെങ്കില്‍ കോണ്‍ഗ്രസിന്റെ 73 ശതമാനം പണവും വന്നത് കൂപ്പണ്‍ വില്‍പനയിലൂടെ ആണെന്നാണ് ‘അവര്‍‘ പറയുന്നത്.

2014 പൊതു തിരഞ്ഞെടുപ്പില്‍ മാത്രം ആദിത്യ ബിര്‍ള ഗ്രൂപ്പ് ബി ജെ പിയുടെ ഫണ്ടിലേക്ക് സംഭാവന ചെയ്തത് 7.50 കോടി രൂപയാണ്. 2004 - 05, 2011 - 12 കാലങ്ങളിലായി ബിര്‍ള ഗ്രൂപ്പ് ബിജെപിക്ക് 26.6 കോടി രൂപ സംഭാവന നല്‍കി. ബിജെപി സ്വരൂപിച്ചത് 324 കോടി, കോണ്‍ഗ്രസ് 425 കോടിയും വങ്ങിച്ച് കൂട്ടി.

2004 - 05, 2011 - 12 വര്‍ഷങ്ങളില്‍ റെക്കോര്‍ഡ് തുകയായ 36.4 കോടി രൂപയാണ് ബിര്‍ള ഗ്രൂപ്പ് യു പി എയ്ക്ക് സംഭാവനയായി നല്‍കിയത്.
എന്നാല്‍ രണ്ടാം യുപി‌എ സര്‍ക്കാരിന്റെ അവസാന സമയത്ത് കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതില്‍ പിണങ്ങി ഇത്തവണ കോണ്‍ഗ്രസിന് ബിര്‍ള ചില്ലിക്കാശുപോലും കൊടുത്തില്ല.

2012 - 13 വര്‍ഷങ്ങളിലായി കോണ്‍ഗ്രസ്, ബിജെപി, ബിഎസ്പി, എന്‍സിപി, സി പി ഐ, സി പി എം എന്നീ ആറ് ദേശീയ പാര്‍ട്ടികള്‍ ചേര്‍ന്ന് സംഭാവനയായി സ്വീകരിച്ച തുക 991.20 കോടി രൂപയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :