മീററ്റ്|
VISHNU N L|
Last Modified ബുധന്‍, 25 മാര്‍ച്ച് 2015 (18:42 IST)
ലൈംഗിക ശേഷി നഷ്ടപ്പെട്ട യുവാവ് അതിന്റെ നിരാശമറികടക്കാന് സുഹൃത്തുക്കളുടെ സ്വകാര്യ ഭാഗങ്ങള്‍ മുറിച്ചുകളഞ്ഞു.
ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം നടന്നത്. ഉത്തര്‍പ്രദേശിലെ മീററ്റിന് സമീപമുള്ള
പാഞ്ചാലി കോഴി ഫാമിന് സമീപം രണ്ട് യുവാക്കളെ അവശനിലയില്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്താകുന്നത്.
ശിവല്‍ഖാസ് സ്വദേശി സബീര്‍, ജാനി സ്വദേശി പ്രദീപ് എന്നീ യുവാക്കള്‍ക്കാണ് കൂട്ടുകാരനായ നീലത്തിന്റെ നിരാശയുടെ ഇരയകേണ്ടിവന്നത്.
ചൊവ്വാഴ്ച രാവിലെ റെയില്‍വേ റോഡിന് സമീപം മൂവരും ചായ വങ്ങിക്കുടിച്ചിരുന്നു. ഇവര്‍ കഴിച്ച ചായയില്‍ നീലം മയക്കുമരുന്ന് കലര്‍ത്തിയിരുന്നു. ചായകുടിച്ചതിനേ തുടര്‍ന്ന് ബോധരഹിതരായ യുവാക്കളുടെ സ്വകാര്യഭാഗങ്ങള്‍ നീലം മുറിച്ചുകളയുകയായിരുന്നു. തുടര്‍ന്ന് ഇവരെ കോഴി ഫാമിനു സമീപം കൊണ്ടുവന്ന് തള്ളി. ഇവിടെ ഇവരെ അവശനിലയില്‍ കണ്ടെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ച് ജീവന് രക്ഷിച്ചത്.
സംഭവം അറിഞ്ഞെത്തിയ പൊലീസിനോട് തങ്ങള്‍ ലൈംഗികശേഷി ഇല്ലാത്ത എന്നയാളില്‍നിന്നും ചായവാങ്ങി കുടിച്ചിരുന്നതായി വെളിപ്പെടുത്തിയപ്പോളാണ് സംഭവങ്ങളുടെ ഉള്ളുകഥകള് പുറത്തുവന്നത്. നീലം തന്ന ചായ കുടിച്ചതിനു ശേഷം തങ്ങള്‍ക്ക് മറ്റൊന്നും ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ലെന്നും യുവാക്കള്‍ പോലീസിനെ അറിയിച്ചു.മോഷണത്തിന് ഇരയായ സബീറിന് നീലത്തിനെ മുന്‍പരിചയമുള്ളതായി പോലീസ് വ്യക്തമാക്കി. തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ ആയിരിക്കണം ഇയാള്‍ യുവാക്കളുടെ സ്വകാര്യ ഭാഗങ്ങള്‍ മുറിച്ചെടുത്തതെന്നും പോലീസ് അറിയിച്ചു.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.