ഓപ്പറേഷന്‍ സുരക്ഷ: കിളിമാന്നൂരില്‍ 195 പേര്‍ പിടിയില്‍

കിളിമാനൂര്‍| VISHNU N L| Last Modified തിങ്കള്‍, 23 മാര്‍ച്ച് 2015 (19:51 IST)
ഓപ്പറേഷന്‍ സുരക്ഷയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കിളിമാന്നൂര്‍ സര്‍ക്കിള്‍ പരിധിയില്‍ നടത്തിയ റെയ്ഡുകളില്‍ 195 പേരെ അറസ്റ്റ് ചെയ്തു. വിവിധ കുറ്റകൃത്യങ്ങളിലായി പ്രതികളായ 7 പേര്‍, വാറണ്ട് പ്രതികളായ 186 പേര്‍ എന്നിവരുംഇവരില്‍ പെടും.

ഇവരില്‍ രണ്ട് പേര്‍ പിടികിട്ടാപ്പുള്ളികളാണ്‌. ഫെബ്രുവരി ഒന്നു മുതല്‍ മാര്‍ച്ച് ആദ്യ വാരം വരെയുള്ള കാലയളവില്‍ നടത്തിയ റെയ്ഡുകളിലാണ്‌ ഇത്രയധികം പേരെ പിടികൂടിയത്.

കിളിമാന്നൂര്‍ സി.ഐ എസ്.ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ അറസ്റ്റിനു നേതൃത്വം നല്‍കിയത്. പിടിയിലായവരെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :