യേശു ഉയര്‍ത്തെഴുന്നേറ്റിട്ടില്ല, ഉയര്‍ത്തെഴുന്നേറ്റത് രമണ മഹര്‍ഷിയാണ്- വിവാദ പ്രസ്താവനയുമായി ഇളയരാജ

യേശു ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റിട്ടില്ല?

അപര്‍ണ| Last Modified തിങ്കള്‍, 26 മാര്‍ച്ച് 2018 (17:24 IST)
സംഗീതജ്ഞന്‍ യേശു ക്രിസ്തുവിനെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദത്തില്‍. അടുത്തിടെ ഒരു സ്റ്റേജില്‍ വെച്ച് പാട്ട് പാടുന്നതിന് മുന്നോടിയായി നടന്ന ഇന്‍ഡ്രൊക്ഷനിലാണ് അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്. പരാമര്‍ശത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയ 35 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

യേശു ക്രിസ്തു ഉയര്‍ത്ത് എഴുന്നേറ്റിട്ടില്ലെന്നും യഥാര്‍ത്ഥത്തില്‍ ഉയര്‍ത്ത് എഴുന്നേറ്റത് രമണ മഹര്‍ഷിയാണെന്നും യൂട്യൂബ് ഡോക്യുമെന്ററിയെ ഉദ്ധരിച്ച് ഇളയരാജ പറഞ്ഞു. 16 വയസ്സുള്ളപ്പോഴാണ് രമണ മഹര്‍ഷി മരിച്ചതും ഉയര്‍ത്തെഴുന്നേറ്റതും എന്ന് ഇളയരാജ പറയുന്നു.

ഇളയരാജ പറഞ്ഞത് ഇങ്ങനെ:

‘അവര്‍ പറയുന്നത് മരിച്ചതിന് ശേഷം യേശു ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റു എന്നാണ്. സമയം കിട്ടുമ്പോഴൊക്കെ ഞാന്‍ യൂട്യൂബ് ഡോക്യൂമെന്ററികള്‍ കാണാറുണ്ട്. ഇപ്പോള്‍ അവര്‍ പറയുന്നു ഉയര്‍ത്തെഴുനേല്‍പ്പ് നടന്നിട്ടില്ലെന്ന്. എല്ലാ തെളിവുകളും നിരത്തിയാണ് അവര്‍ പറയുന്നത് യേശു ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടില്ല എന്നത്.

ഉയര്‍ത്തെഴുന്നേല്‍പ്പ് നടന്നിട്ടില്ലെന്നാണ് ഇപ്പോള്‍ അവര്‍ തെളിയിക്കുന്നത്. അത് സംഭവിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഉയര്‍ത്തെഴുനേറ്റിട്ടുള്ള ഏക വ്യക്തി ഭഗവാന്‍ രമണ മഹര്‍ഷിയാണ്. അതും അദ്ദേഹത്തിന് 16 വയസ്സുള്ളപ്പോള്‍.
മരണത്തിന് ശരീരത്തോട് എന്ത് ചെയ്യാന്‍ സാധിക്കുമെന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. അദ്ദേഹം തറയില്‍ കിടന്നു, ശ്വാസം അടക്കപിടിച്ചു, രക്തയോട്ടം നിന്നു. ഹൃദയം നിന്നു ശരീരം തണുത്തു. അദ്ദേഹം മരിച്ചു. ഇത് അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതാണ്‘ - ഇളയരാജ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :