ഇനി ഐസിസിയുടെ തലപ്പത്തേക്ക്; ശശാങ്ക് മനോഹര്‍ ബിസിസിഐ പ്രസിഡന്‍റ് സ്ഥാനമൊഴിഞ്ഞു

ഡാല്‍മിയയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ശശാങ്ക് മനോഹര്‍ ബിസിസിഐ അധ്യക്ഷസ്ഥാനത്ത് എത്തിയത്

 ഐസിസി , ജഗ്‌മോഹന്‍ ഡാല്‍മിയ , ശശാങ്ക് മനോഹര്‍ , ബിസിസിഐ
മുംബൈ| jibin| Last Modified ചൊവ്വ, 10 മെയ് 2016 (17:28 IST)
ശശാങ്ക് മനോഹര്‍ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്‍റ് സ്ഥാനമൊഴിഞ്ഞു. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനാവാനൊരുങ്ങുന്നതിന്റെ (ഐസിസി) ഭാഗമായാണ് അദ്ദേഹം പദവിയൊഴിഞ്ഞത്. ജഗ്‌മോഹന്‍ ഡാല്‍മിയയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ശശാങ്ക് മനോഹര്‍ അധ്യക്ഷസ്ഥാനത്ത് എത്തിയത്.

മാസാവസാനം നടക്കുന്ന ഐസിസി തെരഞ്ഞെടുപ്പില്‍ ചെയര്‍മാനായി വരുമെന്ന സൂചനകള്‍ക്കു പിന്നാലെയാണ് ഇരട്ടപദവി ഒഴിവാക്കാന്‍ ദേശീയ ബോര്‍ഡില്‍ നിന്നുള്ള ശശാങ്ക് മനോഹറിന്റെ രാജി. ഐസിസി ചെയര്‍മാന്‍ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ 2021വരെ ഈ സ്ഥാനത്ത് തുടരാനാവും.

ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള രഹസ്യവോട്ടെടുപ്പില്‍ ഒട്ടുമിക്ക അംഗങ്ങളുടെയും പിന്തുണ സ്വന്തമാക്കിയ മനോഹറിന് കാര്യമായ വെല്ലുവിളിയുമില്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :