ഗണേഷിന്റെ ജയം സുനിശ്ചിതമോ?; ജഗദീഷിന്റെ ശൈലി പൊതുപ്രവര്‍ത്തകര്‍ക്കു ചേര്‍ന്നതല്ലെന്നും പ്രസംഗം അരോചകമാണെന്നും ഷാഹിദ കമാല്‍

ജഗദീഷിന്റെ ശൈലി പൊതുപ്രവര്‍ത്തകര്‍ക്കു ചേര്‍ന്നതല്ല- ഷാഹിദ കമാല്‍

നിയമസഭ തെരഞ്ഞെടുപ്പ് , കോണ്‍ഗ്രസ് , ജഗദീഷ് , എഐസിസി, ഷാഹിദ കമാല്‍ , കെബി ഗണേഷ് കുമാര്‍
തിരുവനന്തപുരം| jibin| Last Modified വെള്ളി, 8 ഏപ്രില്‍ 2016 (17:09 IST)
പത്തനാപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജഗദീഷിനെതിരെ ആരോപണവുമായി എഐസിസി അംഗം ഷാഹിദ കമാല്‍ രംഗത്ത്. ജഗദീഷിന്റെ ശൈലി പൊതുപ്രവര്‍ത്തകര്‍ക്കു ചേര്‍ന്നതല്ല. അദ്ദേഹത്തിന്റെ പ്രസംഗം അരോചകമാണ്. തെരഞ്ഞെടുപ്പ് വേളകളില്‍ വ്യക്തിഹത്യയല്ല, രാഷ്ട്രീയ സംവാദങ്ങളാണു വേണ്ടതെന്നും ഷാഹിദ വ്യക്തമാക്കി.

പത്തനാപുരത്ത് കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് കെബി ഗണേഷ് കുമാര്‍ ഇടത് പിന്തുണയോടെ മത്സരിക്കുബോള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുന്നത് ജഗദീഷാണ്. ഇവിടെ തന്നെയാണ് ഭീമന്‍ രഘുവും മത്സരിക്കുന്നത്. കൊല്ലത്ത് ഇടത് പിന്തുണയോടെ മുകേഷും മത്സരിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :