ഹൈദരാബാദ്|
aparna shaji|
Last Updated:
ചൊവ്വ, 15 മാര്‍ച്ച് 2016 (15:15 IST)
ഹൈദരാബാദിൽ കോളേജ്
വിദ്യാർത്ഥികൾ സഞ്ചരിച്ച സ്വകാര്യ ബസ് മറിഞ്ഞ് ഡ്രൈവറും നാല് വിദ്യാര്‍ത്ഥികളുമടക്കം അഞ്ച് പേർ മരിച്ചു. 30 പേർക്ക് പരുക്കേറ്റു. ഹൈദരാബാദിലെ ഒസ്മാനിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളാണ് മരിച്ച നാലു പേർ. പരുക്കേറ്റവരെ വിജയവാഡയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിജയവാഡയിൽ നടന്ന സ്പോർട്സ് ടൂർണമെന്റിൽ പങ്കെടുത്ത ശേഷം ഹൈദരാബാദിലേക്ക് മടങ്ങുകയായിരുന്നു വിദ്യാർത്ഥികൾ. വേഗതയിലായിരുന്ന ബസ് മരത്തിലിടിച്ച് മറിയുകയായിരുന്നു.വേഗത കുറക്കാൻ ആവശ്യപ്പെട്ടപ്പോൾ ഡ്രൈവര്‍ അനുസരിച്ചില്ലെന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്നും മറ്റ് വിദ്യാർത്ഥികൾ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.
മാത്രവുമല്ല ബസിന്റെ ക്ലീനർ വിദ്യാർത്ഥികളുടെ ലാപ്‌ടോപ്പും പഴ്‌സും മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പരുക്കേറ്റ വിദ്യാർത്ഥികളിൽ ചിലരുടെ നില ഗുരുതരമാണ്. ഇവർക്ക് മികച്ച ചികിത്സ നൽകണമെന്നും ആവശ്യമെങ്കില്‍ ഹൈദരാബാദിലെ ആശുപത്രിയിലേക്ക് മാറ്റാനും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു നിര്‍ദ്ദേശിച്ചു.