സഹോദരിഭര്‍ത്താവുമായി ബന്ധം: നാല് മാസം ഗര്‍ഭിണിയായ വനിതാ കോണ്‍സ്റ്റബിളിനെ ഭര്‍ത്താവ് വെടിവെച്ചുകൊന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 11 ഫെബ്രുവരി 2023 (15:56 IST)
സഹോദരിഭര്‍ത്താവുമായി ബന്ധമുണ്ടെന്ന് സംശയിച്ച് നാല് മാസം ഗര്‍ഭിണിയായ വനിതാ കോണ്‍സ്റ്റബിളിനെ ഭര്‍ത്താവ് വെടിവെച്ചുകൊന്നു. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ വനിതാ കോണ്‍സ്റ്റബിളായ പര്‍ദേശിയയെയാണ് ഭര്‍ത്താവ് വെടിവെച്ചുകൊന്നത്. ജാര്‍ഖണ്ഡിലെ റാഞ്ചിയിലെ മന്ദര്‍ പൊലീസ് സ്റ്റേഷന് കീഴിലുള്ള ഝഞ്ജരി പഞ്ചായത്തിലാണ് സംഭവം.

രണ്ടുതവണ വെടിയേറ്റ് അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവതി മരണമൊഴി നല്‍കി. മാസങ്ങളായി ഭര്‍ത്താവിന്റെ സഹോദരിഭര്‍ത്താവിനൊപ്പമാണ് യുവതി താമസിച്ചിരുന്നത്. ഈ ബന്ധത്തിലാണ് യുവതി ഗര്‍ഭിണിയായത്. ഈ വിവരം അറിഞ്ഞ് പ്രകോപിതനായാണ് ഭര്‍ത്താവ് തോക്കുമായി വെടിവയ്ക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :