അഭിറാം മനോഹർ|
Last Modified വെള്ളി, 10 ഫെബ്രുവരി 2023 (13:00 IST)
2011 മുതൽ കഴിഞ്ഞ 12 വർഷത്തിനിടെ 16 ലക്ഷം പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായി സർക്കാർ കണക്ക്. കഴിഞ്ഞ വർഷം മാത്രം 2,25,620 പേരാണ് പൗരത്വം ഉപേക്ഷിച്ചത്. 2020ൽ 85,256 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ സംഖ്യയെന്ന് സർക്കാർ കണക്കുകൾ പറയുന്നു.
ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരുടെ കണക്കുകളെ പറ്റി രാജ്യസഭയിൽ ഉയർന്ന ചോദ്യത്തിന് വിദേശകാര്യമന്ത്രി നടത്തിയ രേഖമൂലമുള്ള മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്. കഴിഞ്ഞ 3 വർഷത്തിനിടെ അഞ്ചു പേർ യുഎഇ പൗരത്വം സ്വീകരിച്ചതായും അദ്ദേഹം രാജ്യസഭയിൽ വ്യക്തമാക്കി.