ഒളിവിലെ ലൈവ് പപ്പയുടെ ഏഞ്ചലിനെ കുടുക്കി; ഹണിപ്രീത് സിങ്ങ് അ​റ​സ്റ്റി​ൽ

ഹണിപ്രീത് സിങ്ങ് ഹരിയാണ പൊലീസ് കസ്റ്റഡിയില്‍

honeypreet  ,  ram rahim singh,	rape,	daughter,	punjab,	haryana,	court,	verdict,	security, രാം റഹീം സിങ്,	ബലാത്സംഗം,	മകള്‍,	പഞ്ചാബ്,	ഹരിയാണ,	കോടതി,	വിധി,	ജാമ്യം ,  ഹ​ണി​പ്രീ​ത്
ന്യൂ​ഡ​ൽ​ഹി| സജിത്ത്| Last Modified ചൊവ്വ, 3 ഒക്‌ടോബര്‍ 2017 (19:25 IST)
പീഡനക്കേസില്‍ അറസ്റ്റിലായ ദേ​രാ സ​ച്ചാ സൗ​ദ ത​ല​വ​ൻ ഗു​ർ​മീ​ത് റാം റ​ഹീ​മി​ന്റെ വ​ള​ർ​ത്തു മ​ക​ൾ ഹ​ണി​പ്രീ​തിനെ അ​റ​സ്റ്റ് ചെയ്തു. ച​ണ്ഡി​ഗ​ഡിലെ ഹൈ​വേ​യി​ൽ​നി​ന്നാ​ണ് ഹ​ണി​പ്രീ​തിനെ അ​റ​സ്റ്റ് ചെ​യ്ത​ത്. പൊലീസ് പിടിയിലാകുന്ന സമയത്ത് അവരോടൊപ്പം മറ്റൊരു സ്ത്രീ​യു​മു​ണ്ടാ​യി​രുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇരുവരേയും ബു​ധ​നാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കുമെന്നും പൊലീസ് അറിയിച്ചു.

ഗു​ർ​മീ​ത് റാം റഹീം അറസ്റ്റിലായതിനു പിന്നാലെ ഒ​ളി​വി​ലാ​യി​രു​ന്ന ഹ​ണി​പ്രീ​ത്, ഇ​ന്ത്യാ ടു​ഡേ​ക്ക് ന​ൽ​കി​യ ഒരു അ​ഭി​മു​ഖം സം​പ്രേ​ക്ഷ​ണം ചെ​യ്ത് മ​ണി​ക്കൂ​റു​ക​ൾ​ക്ക​ക​മായിരുന്നു അവരെ പൊലീ​സ് അറസ്റ്റ് ചെയ്തത്. തനിക്കും ഗു​ർ​മീ​തിനുമെതിരെ ഉയര്‍ന്ന എല്ലാ ആ​രോ​പ​ണ​ങ്ങളും നി​ഷേ​ധി​ച്ചായിരുന്നു ഗു​ർ​മി​ത് ഇ​ന്ത്യാ ടു​ഡേ‍​യി​ൽ ലൈ​വാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.


ഒരു അ​ച്ഛ​നും മ​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധം മാത്രമാണ് താനും ഗു​ർ​മീ​തു​മാ​യു​​ള്ള​തെ​ന്ന് ഹ​ണി​പ്രീ​ത് അ​ഭി​മു​ഖ​ത്തി​ൽ വ്യക്തമാക്കി. മ​റി​ച്ചു​ള്ള വാ​ർ​ത്ത​കളെല്ലാം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. സി​ർ​സ​യി​ലെ ആ​ശ്ര​മ​ത്തി​ൽ ആ​രും മാ​ന​ഭം​ഗത്തിനിരയായിട്ടില്ലെന്നും ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം കള്ളമാണെന്നും അ​വ​ർ പ​റഞ്ഞു. ഗു​ർ​മീതിന്റെ അ​റ​സ്റ്റി​നു ശേ​ഷം ഒ​ളി​വി​ലാ​യി​രുന്ന ഹ​ണി​പ്രീ​തി​നെ, ഹ​രി​യാ​ന സ​ർ​ക്കാ​ർ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :