രാജസ്ഥാനിൽ കൂട്ടമാനഭംഗത്തിന് ഇരയായത് മലയാളി യുവതി; ആറ് പേര്‍ അറസ്റ്റില്‍

രാ​ജ​സ്ഥാ​നി​ൽ 23 പേ​ർ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ​ത് മ​ല​യാ​ളി യു​വ​തി​യെ

രാജസ്ഥാന്‍| സജിത്ത്| Last Modified വെള്ളി, 29 സെപ്‌റ്റംബര്‍ 2017 (19:21 IST)
രാജസ്ഥാനിലെ ബിക്കാനീറില്‍ 23 പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ച യുവതിയുടെ മാതാപിതാക്കള്‍ മലയാളികളാണെന്ന് രാജസ്ഥാന്‍ പൊലീസ്. പെണ്‍കുട്ടി ജനിച്ചുവളര്‍ന്നത് ഡല്‍ഹിയിലാണെങ്കിലും അവരുടെ മാതാപിതാക്കള്‍ കേരളീയരാണെന്ന് ബിക്കാനീര്‍ എസ്പി എസ്.എസ്. ഗോദരയാണ് അറിയിച്ചത്. സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

ഡല്‍ഹി സ്വദേശിയായ ഭര്‍ത്താവിനോടൊപ്പം വളക്കച്ചവടമാണ് ഇവരുടെ തൊഴിലെന്നും എസ്പി വ്യക്തമാക്കി. യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയയാക്കുകയും ചെയ്തു.
കഴിഞ്ഞ സെപ്റ്റംബർ 25നാണ് കണ്ടാലറിയാവുന്ന രണ്ടുപേർ ചേർന്ന് യുവതിയെ രാജസ്ഥാനിലേയ്ക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.

കാറില്‍ വന്ന രണ്ടുപേര്‍ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞു തന്നെ ക്ഷണിച്ചെന്നും എന്നാല്‍ താന്‍ അതു നിരസിച്ചപ്പോള്‍ അവരുടെ മട്ടുമാറിയെന്നും തുടര്‍ന്ന് തന്നെ ബലമായി വാഹനത്തില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

ഇരുവരും ചേര്‍ന്ന് ഓടുന്ന വാഹനത്തില്‍ വച്ചാണ് തന്നെ മാനഭംഗപ്പെടുത്തിയത്. ഇതു മണിക്കൂറുകളോളം തുടര്‍ന്നു. അതിനുശേഷം വേറെ ആറു പേരെ അവര്‍ വിളിച്ചുവരുത്തി അവര്‍ക്കും തന്നെ കൈമാറിയതായി ജയ് നാരായണ്‍ വ്യാസ് കോളനി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ യുവതി പറയുന്നു.

അതിനുശേഷം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന പവര്‍ സബ്‌സ്റ്റേഷന്‍ സ്ഥിതിചെയ്യുന്ന പലാന ഗ്രാമത്തിലെത്തിച്ചു. അവിടെവച്ച് കൂടുതല്‍ പേര്‍ ചേര്‍ന്നു തന്നെ മാനഭംഗപ്പെടുത്തി. തുടര്‍ന്ന് സെപ്റ്റംബര്‍ 26നു പുലര്‍ച്ചെ തട്ടിക്കൊണ്ടുപോയ സ്ഥലത്തെത്തിച്ച് തന്നെ അവിടെ ഉപേക്ഷിച്ചെന്നും പരാതിയില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :