ന്യൂഡൽഹി|
JOYS JOY|
Last Modified ബുധന്‍, 13 ഏപ്രില്‍ 2016 (18:20 IST)
ഹിന്ദുമതത്തില്‍ ആണ്ഹിന്ദു, പെണ്‍ഹിന്ദു എന്നിങ്ങനെ വ്യത്യാസമില്ലെന്ന് സുപ്രീംകോടതി.
ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച ഹര്‍ജിയിൽ വാദം കേൾക്കവെയാണ് സുപ്രീംകോടതി ഇങ്ങനെ നിരീക്ഷിച്ചത്.
ഹിന്ദു എന്നാൽ ഹിന്ദു മാത്രമാണ്. ദൈവം ബ്രഹ്മചാരിയായതു കൊണ്ടാണ് പത്തിനും അമ്പതിനും വയസ്സിനിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം നല്‍കാത്തതെന്നാണ് പറയുന്നത്. എന്നാല്‍, ഭരണഘടന നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുള്ള ആചാരങ്ങള്‍ക്ക് അനുമതി നല്കാന് കഴിയില്ലെന്ന് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി.
കഴിഞ്ഞദിവസം കോടതി ഹര്‍ജി പരിഗണിച്ചപ്പോൾ ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് പ്രഥമദൃഷ്ട്യാ ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ആചാരങ്ങള്‍ക്ക് ഭരണഘടനയെ മറികടക്കാന്‍ കഴിയുമോയെന്നും
കോടതി
ചോദിച്ചിരുന്നു.
എന്ത് അടിസ്ഥാനത്തിലാണ് ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും സ്ത്രീകളെ തടയുന്നതെന്നും
ജീവശാസ്ത്രപരമായ കാര്യങ്ങളുടെ പേരില്‍ വിവേചനം പാടില്ലെന്നും കോടതി കഴിഞ്ഞദിവസം നിരീക്ഷിച്ചിരുന്നു.