ക​മ​ൽ​ഹാ​സനെ വെടിവച്ച് കൊല്ലണമെന്ന് അഖില ഭാരതീയ ഹിന്ദുമഹാസഭാ നേതാവ്

മീററ്റ്‌, ശനി, 4 നവം‌ബര്‍ 2017 (17:18 IST)

രാ​ജ്യ​ത്തു ഹി​ന്ദു ഭീ​ക​ര​ത​യു​ണ്ടെ​ന്നു പറഞ്ഞ ന​ട​ൻ ക​മ​ൽ​ഹാ​സനെ വെടിവെച്ച് കൊല്ലണമെന്ന് അഖില ഭാരതീയ ഹിന്ദുമഹാസഭാ നേതാവ് പണ്ഡിറ്റ്‌ അശോക് ശര്‍മ. കമലിനെ പോലെയുള്ളവരെ വെടിവച്ചു കൊല്ലണം, അല്ലെങ്കില്‍  തുക്കിക്കൊല്ലണം. ഇത്തരക്കാര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാനുള്ള അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

കമലിനെപ്പോലെ പ്രസ്‌താവന നടത്തുന്ന ആളുകളെ വെടിവച്ചു കൊല്ലുകയാണ് വേണ്ടത്, അല്ലെങ്കില്‍ ഇവരെ തുക്കിക്കൊല്ലണം. ഇങ്ങനെയുള്ള നടപടികളിലൂടയെ ഇത്തരക്കാര്‍ ഒരു പാഠം പഠിക്കുകയുള്ളൂ. എല്ലാ ഇന്ത്യാക്കാരും അദ്ദേഹത്തിന്റെ സിനിമകള്‍ ബഹിഷ്‌കരിക്കണം. അഖില ഭാരതീയ ഹിന്ദുമഹാസഭയിലെ അംഗങ്ങള്‍ കമലിന്റെ ചിത്രങ്ങള്‍ ഇനി കാണില്ല” - എന്നും ശര്‍മ പറഞ്ഞു.  

രാ​ജ്യ​ത്തു ഹി​ന്ദു ഭീ​ക​ര​ത​യു​ണ്ടെ​ന്നു പറഞ്ഞതിന്റെ പേരില്‍ ബിജെപിയുടെ ആക്ഷേപം നേരിടുന്ന ന​ട​ൻ ക​മ​ൽ​ഹാ​സ​ന് പി​ന്തു​ണ​യു​മാ​യി അരവിന്ദസ്വാമിയും ന​ട​നും സം​വി​ധാ​യ​ക​നു​മാ​യി പ്ര​കാ​ശ് രാ​ജും രംഗത്തെത്തിയിരുന്നു. കമലിന്റെ പ്രസ്‌താവനയ്‌ക്കെതിരെ ബിജെപി നേതാക്കള്‍ നല്‍കിയ പരാതിയില്‍ അദ്ദേഹത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നാല്‍പ്പതുകാരിയായ കാമുകി കോള്‍ എടുത്തില്ല, വാട്‌സ്ആപ്പില്‍ ബ്‌ളോക്കും ചെയ്തു; ഇരുപതുകാരനായ കാമുകന്‍ ചെയ്തത് !

കണ്ണും മൂക്കുമില്ലാത്ത പ്രേമമാണെങ്കില്‍ അവിടെ പ്രായമോ പദവിയോ ഒന്നും ആരും നോക്കാറില്ല. ...

news

ഭീ​ക​ര​ത​യെ നിര്‍വചിച്ച് താരം; ക​മ​ൽ​ഹാ​സ​ന് പി​ന്തു​ണ​യു​മാ​യി അരവിന്ദ് സ്വാമി രംഗത്ത്

രാ​ജ്യ​ത്തു ഹി​ന്ദു ഭീ​ക​ര​ത​യു​ണ്ടെ​ന്നു പറഞ്ഞതിന്റെ പേരില്‍ ബിജെപിയുടെ ആക്ഷേപം ...

news

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട റഷ്യന്‍ യുവതിയെ ഇന്ത്യയിലേക്ക് വിളിച്ചു വരുത്തി ബലാത്സംഗം ചെയ്‌തു - ബാങ്ക് മാനേജര്‍ പിടിയില്‍

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട റഷ്യന്‍ യുവതിയെ ഇന്ത്യയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ച ...

Widgets Magazine