ഗോവയിലെ സെക്സ് റാക്കറ്റില്‍ നിന്നും ബോളിവുഡ് നടിയെ പിടികൂടി

പനാജി| Last Updated: ബുധന്‍, 3 ജൂണ്‍ 2015 (15:23 IST)
ഗോവയില്‍ സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട് ബോളിവുഡ്-തെലുങ്ക് നടിയെ പൊലീസ് പിടികൂടി. അറസ്റ്റിലായ നടി ബോളിവുഡ് തെലുഗു സിനിമകളില്‍
അഭിനയിച്ചിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.

ഇവരെ കൂടാതെ ഹോട്ടലില്‍ അനാശാസ്യത്തിനു സ്ത്രീകളെ കൊണ്ടുവരുന്ന ഏജന്‍റ് അയ്ഷ സയ്യദ് എന്ന യുവതിയേയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ മുംബൈയില്‍ നിന്ന് നടിയേയും കൂട്ടി ഗോവയില്‍ എത്തുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. അയ്ഷ സയ്യദ് പെണ്‍കുട്ടികളെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ എത്തിക്കാറുണ്ടെന്ന് പോലീസിന് രഹസ്യവിവരം കിട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് ഇടപാട് കാരന്‍ എന്ന വ്യാജേന പോലീസ് ഹോട്ടലിലെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :