ലാലിഗ: ഏഴടിച്ച് റയല്‍, മൂന്നടിച്ച് ക്രിസ്‌റ്റ്യാനോ

ലാലീഗ , ക്രിസ്റ്യാനോ റൊണാള്‍ഡോ , റയല്‍ മാഡ്രിഡ്
മാഡ്രിഡ്| jibin| Last Modified ഞായര്‍, 24 മെയ് 2015 (12:23 IST)
ലാലിഗയിലെ അവസാനമത്സരത്തില്‍ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് മികവില്‍ ഗെറ്റാഫയെ മൂന്നിനെതിരെ ഏഴു ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡ് പരാജയപ്പെടുത്തി. അവസാന മത്സരം ജയിച്ച റയല്‍ ലാലീഗയില്‍ രണ്ടാം സ്ഥാനത്തിന് അര്‍ഹരാകുകയും ചെയ്തു. റൊണാള്‍ഡോയെക്കൂടാതെ ഹാവിയര്‍ ഹെര്‍ണാണ്ടസും ഹാമിഷ് റോഡ്രിഗസും ജെസെയും മാഴ്സിലോയും ഗെറ്റാഫെയുടെ വലചലിപ്പിച്ചു.

മത്സരത്തിന്റെ ആദ്യപകുതിയില്‍ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ ഹാട്രിക് തികച്ചു. ഗെറ്റാഫയുടെ മൂന്നു ഗോളുകളും ആദ്യപകുതിയിലായിരുന്നു. റയലിന്റെ നാലു ഗോളുകള്‍ ഉള്‍പ്പെടെ ഏഴു ഗോളുകളാണ് ഒന്നാംപകുതിയില്‍ വീണത്. ഗെറ്റാഫയുടെ ഗോളുകള്‍ എസ്കുഡറോ, കാസ്ട്രോ, ലാസന്‍ എന്നിവരാണു നേടിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :