ഷൂവിനുള്ളിൽ ക്യാമറ ഒളിപ്പിച്ച് സ്ത്രീകളുടെ വിഡിയോ പകർത്തി; അഭിഭാഷകന്‍ പിടിയില്‍

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2015 (17:15 IST)
ഷോപ്പിംഗ് മാളില്‍ ഷോര്‍ട്ട് സ്‌കര്‍ട്ടുകള്‍ ധരിച്ചുവരുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ ഒളി ക്യാമറയില്‍ പകര്‍ത്തിയ അഭിഭാഷകന്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ ഒരു ഷോപ്പിംഗ് മാളിലാണ് സംഭവം. ആശിഷ് ശര്‍മ (34) എന്ന അഭിഭാഷകനാണ് സ്ത്രീകളുടെ വീഡിയോ പകര്‍ത്തിയതിന് അറസ്റ്റിലായത്. വലതുകാലിലെ ഷൂവില്‍ ക്യാമറ ഘടിപ്പിച്ചാണ് ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത്.

ഷോര്‍ട്ട് സ്‌കാര്‍ട്ട ധരിച്ചെത്തുന്ന സ്ത്രീകളെയാണ് ഇയാള്‍ ലക്ഷ്യം വെച്ചിരുന്നത്. ഒളിക്യാമറയില്‍ ദ്യശൃങ്ങള്‍ പകര്‍ത്തിയ ശേഷം സ്വന്തമായി അത് ലാപ്പ് ടോപില്‍ ഇട്ട ശേഷം ആസ്വാദിക്കുകയായിരുന്നു ഇയാള്‍ സ്ഥിരം ചെയ്തിരുന്നതെന്നാണ് പോലീസ് പറയുന്നത്.

പൊലീസിന്റെ പരിശോധനയില്‍ 12 വിഡിയോ ക്ലിപ്പുകളാണ് ഇയാളില്‍ നിന്നും പോലീസ് കണ്ടെത്തിയത്. ഓണ്‍ലൈനിലൂടെയാണ് ക്യാമറ വാങ്ങിയതെന്ന് ആശിഷ് പൊലീസിനോടു വ്യക്തമാക്കി. 16 ജിബി മെമ്മറി കാര്‍ഡ് ക്യാമറയില്‍ ഘടിപ്പിച്ചിരുന്നു. വിഡിയോ ക്ലിപ്പുകള്‍ ഓണ്‍ലൈനിലൂടെ പ്രചരിപ്പിച്ചോ എന്നറിയാന്‍ ആശിഷിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഫോണും പൊലീസ് പരിശോധിച്ചു.

ഇയാള്‍ സംശയകരമായി രീതിയില്‍ പെരുമാറിയതിനെ തുടര്‍ന്ന് സ്ഥാപനത്തിന്റെ മനേജരും സുരക്ഷ ഉദ്യോഗസ്ഥരും ചേര്‍ന്നു ഇയാളെ പരിശോധിക്കുകയായിരുന്നു. ഇയാളെ പരിശോധിച്ചപ്പോള്‍ ഷൂവില്‍ ക്യാമറ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസിനെ അറിയിച്ചു.


ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഒരു സൈറ്റില്‍ നിന്നാണു തനിക്ക് ഈ ആശയം കിട്ടിയതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇയാളെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ അന്വേഷിക്കുമെന്നാണ് പോലീസ് അറിയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :