ഇംഫാല്‍|
Last Updated:
ശനി, 12 ജൂലൈ 2014 (10:54 IST)
മണിപ്പൂരില്‍ ഹെറോയിന്‍ വാങ്ങാന്‍ പണത്തിനായി അച്ഛന് മക്കളെ വിറ്റു. നാലും അഞ്ചും വയസ്സുള്ള
പെണ്‍കുട്ടികളെ യാണ് 30,000 രൂപയ്ക്ക് ഇയാള്‍ വിറ്റത്.
നാല്പത്തോന്നുകാരനായ തച്ചിങ് മാങ് എന്ന ആളാണ് ലഹരിവസ്തുവായ ഹെറൊയിന്‍ വാങ്ങാനായി തന്റെ കുട്ടികളെ വില്പന നടത്തിയത്.കുട്ടികളെ കാണാതായത് അയല്‍ക്കാര്‍ സ്ഥലത്തെ
ശിശുക്ഷേമ സമിതിപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന്
ഇവര്‍ നടത്തിയ അന്വേഷണത്തില്‍ സംഭവം പുറം ലോകമറിമറിയുന്നത്.
മൊയിറാങ്ങിലെ രണ്ടു സ്ത്രീകള്‍ക്കാണ് ഇയാള്‍ കുട്ടികളെ വിറ്റത്.കുട്ടികളെ പിന്നീട് ശിശു ക്ഷേമപ്രവര്‍ത്തകര്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി.കുട്ടികളുടെ അമ്മ നേരത്തെ മറ്റൊരളുമായി ഒളിച്ചോടിയിരുന്നു അതിനാല്‍ ഇയാളും കുഞ്ഞുങ്ങളും തനിയെയാണ് താമസിച്ചിരുന്നത്.