ടെന്റ് ബ്രിഡ്ജ് ടെസ്റ്റ്: ഇംഗ്ളണ്ടിന് ബാറ്റിംഗ് തകർച്ച

ടെന്റ്  ബ്രിഡ്ജ് ടെസ്റ്റ് , ഇന്ത്യ , ഇംഗ്ളണ്ട്
ടെന്റ് ബ്രിഡ്ജ്| jibin| Last Modified ശനി, 12 ജൂലൈ 2014 (10:32 IST)
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ളണ്ടിന് ബാറ്റിംഗ് തകർച്ച. 457 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇംഗ്ളണ്ട് മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഒമ്പതുവിക്കറ്റ് നഷ്ടത്തില്‍ 352/ 9 റണ്‍സ് എടുത്തിട്ടുണ്ട്.


78 റൺസെടുത്ത ജോ റൂട്ടും ജയിംസ് ആൻഡേഴ്‌സണുമാണ് (23) ക്രീസിൽ. 43/1 എന്ന സ്കോറിലാണ് ഇംഗ്ളണ്ട് ബാറ്റിംഗ്
പുനരാരംഭിച്ചത്. ഏഴ് റണ്‍സെടുത്ത പ്ളങ്കറ്റിന്റെ വിക്കറ്റാണ് ആതിഥേയര്‍ക്ക് ഒടുവില്‍ നഷ്ടമായത്.

മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ ഇശാന്ത് ശർമ്മയും ഭുവനേശ്വർ കുമാറും രണ്ട്
വിക്കറ്റു വീഴ്ത്തിയ മുഹമ്മദ്
ഷമിയും ചേർന്നാണ് ഇംഗ്ളണ്ടിന്
മൂക്കുകയറിട്ടത്. അതേസമയം സ്പിന്നര്‍മാരായ രവീന്ദ്രജദേജ, സ്റ്റുവര്‍ട്ട് ബിന്നി എന്നിവര്‍ക്ക് വിക്കറ്റുകളൊന്നും ലഭിച്ചില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :