ഒരു ദിവസം ഹാജരാകുന്നതിന് 30 ലക്ഷം; പക്ഷേ, യാദവിനായി വാദിക്കാന്‍ സാൽവെ വാങ്ങുന്ന പ്രതിഫലം എത്രയെന്നറിയാമോ ?

യാധവിനായി വാദിക്കാന്‍ സാൽവെ വാങ്ങുന്ന പ്രതിഫലം എത്രയെന്നറിയാമോ ?

  Harish Salve , pakistan , India , International Court , Kulbhushan Jadhav , jammu , Salve charged Re 1, കുൽഭൂഷൺ യാദവ് , ഹരീഷ് സാൽവെ , സുഷമ സ്വരാജ് , സാൽവെയുടെ പ്രതിഫലം
ന്യൂഡൽഹി| jibin| Last Updated: ചൊവ്വ, 16 മെയ് 2017 (11:40 IST)
രാജ്യത്ത് ഏറ്റവും പ്രതിഫലം പറ്റുന്ന അഭിഭാഷകരില്‍ ഒരാളായ ഹരീഷ് സാൽവെ കുൽഭൂഷൺ യാദവിന്റെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജ്യാന്തര കോടതിയിൽ ഇന്ത്യക്കായി വാദിക്കുമ്പോള്‍ അദ്ദേഹം വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്.

കുറഞ്ഞ ഫീസില്‍ സാല്‍വയേക്കാള്‍ നല്ല അഭിഭാഷകരെ ഇന്ത്യക്ക് ലഭിക്കുമായിരുന്നല്ലോ എന്നുവരെ പലരും പറഞ്ഞു. പല കോണുകളിലും വിഷയത്തില്‍ ചര്‍ച്ച ചൂടു പിടിച്ചതോടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നേരിട്ട് രംഗത്തെത്തി. സാൽവെ പ്രതിഫലമായി വാങ്ങുന്നത് കേവലം ഒരു രൂപ മാത്രമെന്നാണ് സുഷമ ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.

ഒരു ദിവസം ഹാജരാവാന്‍ 30 ലക്ഷം വരെ സാല്‍‌വെ പ്രതിഫലമായി കൈപ്പറ്റാറുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൂടെയുള്ള അഭിഭാഷകര്‍ക്കും വലിയ തുക നല്‍കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് പാക് തടവിലുള്ള യാദവിനായി കേസ് വാദിക്കാനായെത്തിയ സാല്‍‌വയുടെ പ്രതിഫലം സംബന്ധിച്ചും ചര്‍ച്ച ചൂടു പിടിച്ചത്.

ഇന്ത്യയുടെ മികച്ച അറ്റോർണികളിൽ ഒരാളാണ് ഹരീഷ് സാൽവെ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :