IPL 10: ഒടുവില്‍ ദിനേശ് കാര്‍ത്തിക്കിനൊപ്പം; ധോണി നേട്ടം കുറിച്ചത് പഞ്ചാബിനെതിരെ

ഐപിഎല്ലില്‍ ധോണിക്ക് മറ്റൊരു റെക്കോര്‍ഡ് കൂടി

  MS dhoni , IPL Match , IPL 2017 , Dinesh karthik , indian team , മഹേന്ദ്ര സിംഗ് ധോണി , ഐപില്‍എല്‍ , മഹി , ദിനേശ് കാര്‍ത്തിക്ക് , ധോണി
ന്യൂ​ഡ​ൽ​ഹി| jibin| Last Modified തിങ്കള്‍, 15 മെയ് 2017 (09:08 IST)
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണി ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ (ഐപില്‍എല്‍) മറ്റൊരു റെക്കോര്‍ഡ് കൂടി കുറിച്ചു. ഐപിഎല്ലില്‍ 100 പു​റ​ത്താ​ക്ക​ലു​ക​ളി​ൽ പ​ങ്കാ​ളി​യാ​വു​ക എ​ന്ന നേ​ട്ട​മാ​ണ് മഹി സ്വന്തമാക്കിയത്.

152 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നു 106 പേരെ പുറത്താക്കിയ ദിനേശ് കാര്‍ത്തിക്കിന് ശേഷമാണ് ധോണിയും റെക്കോര്‍ഡിലെത്തിയിരിക്കുന്നത്. 157 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നു ധോ​ണി 101 പേ​രെയാണ് ധോണി കൂടാരം കയറ്റിയത്.

ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബ് താ​രം അ​ക്സ​ർ പ​ട്ടേ​ലാ​യി​രു​ന്നു ധോ​ണി​യു​ടെ നൂറാമത്തെ ഇ​ര. പി​ന്നീ​ട് സ്വ​പ്നി​ൽ സിം​ഗി​നെ കൂ​ടി പി​ടി​കൂ​ടി​യ​തോ​ടെ നേ​ട്ടം 101 ആ​ക്കി ഉ​യ​ർ​ത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :