സണ്ണി ലിയോണിനെ പോണ്‍ നായികയായി മാത്രം കണ്ടാല്‍ രാജ്യത്തിന് എന്താണ് സംഭവിക്കുക ?; ഹര്‍ദിക് പട്ടേല്‍ പറയുന്നു

സണ്ണി ലിയോണിനെ പോണ്‍ നായികയായി മാത്രം കണ്ടാല്‍ രാജ്യത്തിന് എന്താണ് സംഭവിക്കുക ?; ഹര്‍ദിക് പട്ടേല്‍ പറയുന്നു

  sunny leone , hardik patel  , sunny , porn acter , bollywood , സണ്ണി ലിയോണ്‍ , സണ്ണി , ബോളിവുഡ് , നര്‍ഗീസ്, ശ്രീദേവി, മാധുരി ദീക്ഷിത്
ഇന്‍ഡോര്‍| jibin| Last Modified തിങ്കള്‍, 11 ജൂണ്‍ 2018 (14:37 IST)
മറ്റു ബോളിവുഡ് താരങ്ങളെപ്പോലെ ബഹുമാനം അര്‍ഹിക്കുന്ന നടിയാണ് സണ്ണി ലിയോണ്‍ എന്ന്
ഹര്‍ദിക് പട്ടേല്‍.

എന്തുകൊണ്ടാണ് എല്ലാവരും സണ്ണിയെ പഴയ ലേബലില്‍ കാണുന്നതെന്ന് മനസിലാകുന്നില്ല. അവരെ ഒരു പോണ്‍ നായിക എന്ന നിലയില്‍ മാത്രം കണരുത്. അങ്ങനെ ചിന്തിച്ചാല്‍ രാജ്യത്തിന് ഒരു മാറ്റവും സംഭവിക്കില്ലെന്നും പാട്ടീദാര്‍ നേതാവ് വ്യക്തമാക്കി.

പ്രമുഖ ബോളിവുഡ് നടിമാരായ നര്‍ഗീസ്, ശ്രീദേവി, മാധുരി ദീക്ഷിത് എന്നിവരെ കാണുന്നതു പോലെ തന്നെ സണ്ണിയേയും കാണണം. അങ്ങനെ ചിന്തിക്കാന്‍ കഴിയാത്തവരുടെ മനസില്‍ യാഥാസ്ഥിതിക ചിന്തകള്‍ ഉറഞ്ഞു കിടക്കുകയാണെന്നും ഹര്‍ദിക് പട്ടേല്‍ പറഞ്ഞു.

മധ്യപ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന യാത്രയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് സണ്ണി ലിയോണിനോടുള്ള സമീപനം വ്യക്തമാക്കി ഹര്‍ദിക് പട്ടേല്‍ രംഗത്തു വന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :