സിയാച്ചിന്‍|
JOYS JOY|
Last Modified ബുധന്‍, 10 ഫെബ്രുവരി 2016 (12:31 IST)
സിയാച്ചിന്‍ മലനിരകളില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് പത്തു സൈനികരെ കാണാതായപ്പോള്‍ തിരച്ചിലില്‍ സൈന്യത്തിന് തുണയായത് സൈബീരിയന്‍ ഹസ്‌കി നായകള്‍. റഡാറിനൊപ്പം മിഷ, ഡോട്ട് എന്നീ സൈബീരിയന്‍ നായകളാണ് മഞ്ഞുപാളികള്‍ക്കിടയില്‍ കാണാതായ സൈനികരെ കണ്ടെത്താന്‍ ഇന്ത്യന്‍ സൈന്യത്തിന് കരുത്തായത്.
പകല്‍ സമയങ്ങളില്‍ മൈനസ് 30 ഡിഗ്രിയും രാത്രിസമയത്ത് മൈനസ് 50 ഡിഗ്രി സെല്‍ഷ്യസുമാണ് സിയാച്ചിനിലെ തണുപ്പ്. ഈ തണുപ്പിലും 150 പേരടങ്ങിയ സൈനികസംഘമാണ് രാതിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ രക്ഷാപ്രവര്‍ത്തനം നടത്തിയത്.
മഞ്ഞിനടിയില്‍ ഏതെങ്കിലും വസ്തുക്കള്‍ ഉണ്ടെങ്കില്‍ അത് സെന്‍സര്‍ ചെയ്ത് കണ്ടെത്താന്‍ സാധിക്കുന്ന റഡാറുകള്‍
ആയിരുന്നു രക്ഷാപ്രവര്‍ത്തനത്തില്‍ പ്രധാനമായും സൈന്യത്തിന് സഹായകമായത്. കൂടാതെ, മിഷ, ഡോട്ട് എന്നീ സൈബീരിയന്‍ നായകളായിരുന്നു സൈന്യത്തിന് പ്രധാനമായും വഴികാട്ടിയായത്.
മഞ്ഞിനടിയിലെ മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ ഈ സൈബീരിയന്‍ നായകളുടെ സേവനം രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായകമായി.