ഹരിയാനയില്‍ വന്ന് പശുവിറച്ചി കഴിക്കാമെന്ന് ആരും വിചാരിക്കേണ്ട: ആരോഗ്യ മന്ത്രി

 ബീഫ് വിഷയം , ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ് , പശുവിറച്ചി
അംബാല| jibin| Last Modified ബുധന്‍, 10 ഫെബ്രുവരി 2016 (11:03 IST)
ബീഫ് ഭക്ഷിക്കാതെ ജീവിക്കാന്‍ കഴിയാത്തവർ ഹരിയാനയിലേക്ക് വരേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി അനില്‍ വിജ്.
ഗോവധത്തിനെതിരെ കടുത്ത നിയമങ്ങള്‍ നിലവിലുള്ള ഹരിയാന ഈ കാര്യത്തില്‍ വിദേശികള്‍ക്കടക്കം യാതൊരു ഇളവും നല്‍കില്ല. ഭക്ഷണ രീതി ഇഷ്ടപ്പെടാത്തതിനാല്‍ ചില രാജ്യങ്ങള്‍ നമ്മള്‍ സന്ദര്‍ശിക്കാറില്ല, ഇതും അതുപോലെ കണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനം സന്ദര്‍ശിക്കുന്ന വിദേശികള്‍ക്ക് പശുവിറച്ചി കഴിക്കാന്‍ യാതൊരു ഇളവുകളും നല്‍കില്ല. സംസ്ഥാനം സന്ദര്‍ശിക്കുന്ന വിദേശികള്‍ക്ക് പശുവിറച്ചി കഴിക്കാന്‍ യാതൊരു ഇളവുകളും നല്‍കില്ല. വിദേശികള്‍ക്ക് ബീഫ് കഴിക്കാനായി പ്രത്യേക ലൈസന്‍സ് അനുവദിക്കുമെന്ന വാര്‍ത്തകള്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ കഴിഞ്ഞ ദിവസം തന്നെ നിഷേധിച്ചിട്ടുണ്ടെന്നും വിജ് പറഞ്ഞു. പശുവിനെ ദേശീയ മൃഗമാക്കി പ്രഖ്യാപിക്കണമെന്ന് വിജ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഓണ്‍ലൈന്‍ വോട്ടെടുപ്പും അദ്ദേഹം നടത്തിയിരുന്നു.

ബീഫ് കഴിക്കുന്നതും വില്‍ക്കുന്നതും വില്‍പന നടത്തുന്നതും കുറ്റകരമാക്കി ഹരിയാന സര്‍ക്കാര്‍ നേരത്തെ നിയമം പാസാക്കിയിരുന്നു. കുറ്റക്കാര്‍ക്ക 10 വര്‍ഷം വരെ ശിക്ഷയാണ് നിയമം അനുശാസിക്കുന്നത്. 2015ല്‍ നിയമത്തിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അനുമതി നല്‍കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :