ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയെ വിമര്‍ശിച്ച് ആർഎസ്എസ്

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 15 സെപ്‌റ്റംബര്‍ 2015 (16:19 IST)
ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയെ വിമര്‍ശിച്ച്
ആർഎസ്എസ് പ്രസിദ്ധീകരണമായ പാഞ്ചജന്യം. അഖിലേന്ത്യ മുസ്ലീം മജ്‌ലിസ് ഇ മുഷാവറത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷ വേളയിൽ ഹാമിദ് അൻസാരി നടത്തിയ പ്രസംഗമാണ്
ആർഎസ്എസിനെ ചൊടിപ്പിച്ചത്. പ്രസംഗത്തില്‍ രാജ്യത്തെ മുസ്ലീം സമുദായം വിവേചനം നേരിടുന്നുവെന്നും മുസ്ലീം വിഭാഗത്തിന്റെ ഉന്നമനത്തിനായി നടപടികൾ വേണമെന്നും ഹാമിദ് അൻസാരി അഭിപ്രായപ്പെട്ടിരുന്നു.

ലേഖനത്തിൽ രാജ്യത്ത മുസ്ലീം സമുദായം നിരവധി ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് കാണാതെയാണ് ഹാമിദ് അൻസാരി സംസാരിക്കുന്നതെന്ന്
പറയുന്നു. മുസ്ലീം സമുദായത്തിന്റെ ഉന്നമനത്തെപ്പറ്റി മാത്രം സംസാരിക്കുന്നത് ഉപരാഷ്ട്രപതിക്ക് ചേർന്നതല്ലെന്നും ലേഖനത്തിൽ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :