ലാഹോര്‍|
Last Modified ചൊവ്വ, 15 ജൂലൈ 2014 (13:09 IST)
ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ക്ക് ഇടുങ്ങിയ ചിന്താഗതിയാണെന്ന് പ്രസ്താവനയുമായി ജമ അത് ഉദ്ദവ നേതാവ് ഹഫീസ് സയിദ് രംഗത്തെത്തി.
ബാബ രാംദേവിന്റെ അടുത്ത അനുയായിയായ പ്രമുഖ പത്രപ്രവര്‍ത്തകന്‍ വേദ് പ്രതാപ് വൈദിക്, സയീദുമായി നടത്തിയ കൂടിക്കാഴ്ച പാര്‍ലമെന്റില്‍ ബഹളങ്ങള്‍ക്ക് കാരണമായതിന്റെ ചുവടുപിടിച്ചാണ് സയീദ് ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളെ വിമര്‍ശിച്ചത്.
‘ഒരു ജേര്‍ണലിസ്റ്റ് നടത്തിയ കൂടിക്കാഴ്ചയെചൊല്ലി ഇന്ത്യന്‍ പാര്‍ലമെന്റിലുണ്ടായ ബഹളം ഞങ്ങള്‍ കണ്ടു. ഇതവരുടെ തീവ്രവാദ സ്വഭാവവും ഇടുങ്ങിയ ചിന്താഗതിയുമാണ് കാണിക്കുന്നത്. തികച്ചും ലജ്ജാകരം‘ സയീദ് കൂട്ടിച്ചേര്‍ത്തു. തന്നെ കാണാനെത്തുന്നവരെ ദേശത്തിനും മതത്തിനും അതീതമായി താന്‍ കാണുമെന്നും സയീദ് പറഞ്ഞു.
അതിനിടെ വൈദികുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ സയീദ് ട്വീറ്ററിലൂടെ പുറത്തുവിട്ടു. അതിലൊന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പാക് സന്ദര്‍ശനമായിരുന്നു. മോഡി പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാനെത്തിയാല്‍ അദ്ദേഹത്തിനെതിരെ പ്രതിഷേധപ്രകടനം നടത്തില്ലെന്നും സയീദ് അറിയിച്ചു.