ഹഫീസ് സയീദിനെ കണ്ടത് സമാധാനം പുനസ്ഥാപിക്കാന്‍: വൈദിക്

ന്യൂഡല്‍ഹി| vishnu| Last Modified ചൊവ്വ, 15 ജൂലൈ 2014 (12:50 IST)
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസുത്രകനെന്ന് ഇന്ത്യ സംശയിക്കുന്ന ജമാത് ഉദ്ദ് ദവാ നേതാവ് ഹഫീസ് സയീദുമായി വേദ് പ്രതാപ് വൈദിക് നടത്തിയ കൂടിക്കാഴ്ച പാര്‍ലമെന്റില്‍ ബഹളത്തിനു കാരണമാകുന്നതിനിടെ തന്റെ പ്രവൃത്തിയേ ന്യായീകരിച്ചുകൊണ്ട് വൈദിക് രംഗത്ത്.

ഹഫീസ് സയീദുമായി
നടത്തിയ കൂടിക്കാഴ്ചയില്‍ തെറ്റില്ലെന്നും അയാളുടെ മനസ് വിശകലനം ചെയ്യാനാണ് താന്‍ കൂടിക്കാഴ്ച നടത്തിയതെന്നുമാണ് വൈദിക പറയുന്നത്. ഇന്ത്യയെക്കുറിച്ചുള്ള ഹഫീസിന്റെ
ചിന്താഗത അറിയാനായിരുന്നു താന്‍ കൂടിക്കാഴ്ച നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

‘അദ്ദേഹം ഏത് തരത്തിലുള്ള ആളാണെന്ന് എനിക്ക് അറിയണമായിരുന്നു. ഇന്ത്യയ്‌ക്കെതിരെ എന്തിനാണ് ക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതെന്നും എനിക്ക് അറിയണമായിരുന്നു. അദ്ദേഹത്തിന്റെ മനസ് പഠിക്കാനായിരുന്നു ഞാന്‍ ശ്രമിച്ചത്‘ വൈദിക് കൂട്ടിച്ചേര്‍ത്തു.

വടക്കന്‍ ഏഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമമായാണ് വൈദിക് തന്റെ വിവാദ കുടിക്കാഴ്ചയെ വിശേഷിപ്പിച്ചത്. ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം തന്റെ കൂടിക്കാഴ്ചയെ ന്യായീകരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :