മോദിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു; കോണ്‍ഗ്രസ് കാഴ്ചവച്ചത് ഏറ്റവും നല്ല പ്രകടനം - രാഹുല്‍

മോദിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു; കോണ്‍ഗ്രസ് കാഴ്ചവച്ചത് ഏറ്റവും നല്ല പ്രകടനം - രാഹുല്‍

  Gujarath election , Rahul Ghandhi , BJP , Narendra modi , Congress , നരേന്ദ്ര മോദി , കോൺഗ്രസ് , രാഹുൽ ഗാന്ധി , ബിജെപി , മോദി
ന്യൂഡൽഹി| jibin| Last Modified ചൊവ്വ, 19 ഡിസം‌ബര്‍ 2017 (15:45 IST)
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. കനത്ത പ്രഹരമാണു തെരഞ്ഞെടുപ്പില്‍ ബിജെപിക്കു ലഭിച്ചത്. രാജ്യം മോദിയെ ശ്രദ്ധിക്കുന്നില്ലെന്നതിന് തെളിവാണിതെന്നും രാഹുല്‍ പറഞ്ഞു.

ബിജെപി തുടർന്നുവരുന്ന രാഷ്ട്രീയ പ്രചാരണ രീതികളൊന്നും ഇനി ജനങ്ങൾക്കിടയിൽ വിലപ്പോകില്ലെന്ന് തെരഞ്ഞെടുപ്പ് ഫലത്തോടെ വ്യക്തമായി. സ്‌നേഹവും സാഹോദര്യവും കൊണ്ട് മാത്രമെ ശത്രുക്കളെ തോല്‍പ്പിക്കാന്‍ സാധിക്കൂ. വിദ്വേഷവും കോപവും കൊണ്ട് ഒന്നും ചെയ്യാനാവില്ലെന്ന സന്ദേശമാണ് ഗുജറാത്ത് ഫലം വ്യക്തമാക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഏറ്റവും നല്ല പ്രകടനമാണ് ഗുജറാത്തിൽ കോണ്‍ഗ്രസ് കാഴ്ചവച്ചത്. മൂന്നു ദശകങ്ങൾക്കിടെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് ബിജെപി നേടിയത്. ഗുജറാത്തിലെ ജനങ്ങൾ മോദിയുടെ മാതൃകകളും ആശയങ്ങളും തള്ളിയിരിക്കുകയാണെന്നാണ് എനിക്ക് മനസിലാക്കാനായതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :