പ്രധാനമന്ത്രീ, താങ്കൾ പറഞ്ഞ 150 സീറ്റുകൾ എവിടെ ?- ചോദ്യങ്ങളുയർത്തി പ്രകാശ് രാജ്

ജാതിയോ മതമോ അല്ല ഇന്ത്യയിലെ പ്രശ്നം എന്ന് എന്നാണ് നിങ്ങൾ മനസ്സിലാക്കുക? - തുറന്നടിച്ച് പ്രകാശ് രാജ്

aparna| Last Modified തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (14:39 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകം എന്നറിയപ്പെടുന്ന ഗുജറാത്തിൽ ഭരണം നിലനിർത്താൻ ബി ജെ പിക്ക് കഴിയുമെന്ന് തന്നെയാണ് ബിജെപിയുടെ വിശ്വാസം. അതേസമയം, അപ്രതീക്ഷിതമായി ഒരു അട്ടിമറി വിജയം കോൺഗ്രസിനുണ്ടായേക്കാമെന്നും സംസാരമുണ്ട്. ഗുജറാത്ത് അസംബ്ലിയിലേക്ക് രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിന്റെ ഫലം എണ്ണുകയാണിപ്പോൾ.

അതേസമയം, കഴിഞ്ഞ പ്രാവശ്യത്തെ തെരഞ്ഞെ‌ടുപ്പ് ഫലം പരിശോധിച്ചാൽ കോൺഗ്രസിനാണ് മുൻതൂക്കം. ബിജെപിക്ക് ഭൂരിപക്ഷം കുറഞ്ഞിരിക്കുകയാണ്. ബിജെപിയുടെ വിജയത്തിൽ അഭിനന്ദനം നേർന്നിരിക്കുകയാണ് നടൻ പ്രകാശ് രാജ്.

'അഭിനന്ദനം, പക്ഷേ പ്രധാനമന്ത്രീ... താങ്കൾ ശരിക്കും സന്തോഷിക്കുന്നുണ്ടോ? വെറുതേ ചോദിച്ചതാണ്' എന്നൊരു ഹാഷ് ടാഗും ഉണ്ട്. അതോടൊപ്പം, മറ്റ് ചില ചോദ്യങ്ങളും താരം ചോദിക്കുന്നു. 'താങ്കളുടെ വികാസ് കൊണ്ടുവരുമെന്ന് പറഞ്ഞ 150ലധികം സീറ്റുകൾ എവിടെ? എന്ന് താരം ചോദിക്കുന്നു.

എന്തുകൊണ്ടാണെന്ന് ചിന്തിക്കാൻ ചില കാര്യങ്ങൾ പറഞ്ഞ് തരാം.

വിഭാഗീയ രാഷ്ട്രീയം വിലപ്പോയില്ല അല്ലേ?
ജാതി, മതം, പാകിസ്താൻ തുടങ്ങിയ വിഷയങ്ങളേക്കാൾ വലിയ കാര്യങ്ങൾ ഇന്ത്യയിലുണ്ട്. അത് തിരിച്ചറിയില്ലെ?
ഗ്രാമങ്ങളിലാണ് പ്രശ്നങ്ങൾ കൂടുതലും. അവിടങ്ങളിലെ അവഗണിക്കപ്പെട്ട കർഷകരുടെ ശബ്ദമാണ് ഉയർന്ന് കേ‌ൾക്കുന്നത്. താങ്കൾ കേൾക്കുന്നുണ്ടോ?




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :