മോഹന്‍ലാല്‍ മമ്മൂട്ടിയെ കോപ്പിയടിച്ചതല്ല, സണ്‍ഗ്ലാസ് ധരിച്ചത് ഒരു പരീക്ഷണത്തിന്

ഇങ്ങനെ ഒരു പരീക്ഷണം വേണമായിരുന്നോ ലാലേട്ടാ...!

AISWARYA| Last Updated: തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (12:58 IST)
ഓടിയനിലെ മോഹന്‍ലാലിന്റെ മാസ് ലുക്ക് ആരാധകരെ ഏറെ ഞെട്ടിച്ചിരുന്നു. തടി കുറച്ചതിന് ശേഷം മീശ വടിച്ചാണ് മോഹന്‍ലാല്‍ ഞെട്ടിക്കുന്ന മേക്ക് ഓവര്‍ നടത്തിയിരുന്നത്. സിനിമയിലെ ലുക്ക് പുറത്ത് വന്നതിന് ശേഷം
മോഹന്‍ലാല്‍ ആദ്യമായി പൊതു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

നീല കളറിലുള്ള ടീ ഷര്‍ട്ടായിരുന്നു മോഹന്‍ലാല്‍ ധരിച്ചിരുന്നത്. പതിവിലും വ്യത്യസ്തമായി മോഹന്‍ലാല്‍ ഒരു സണ്‍ഗ്ലാസ് ധരിക്കുകയും ചെയ്തിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മുതല്‍ പോവുന്നത് വരെ മുഖത്ത് നിന്നും താരം ഗ്ലാസ് മാറ്റിയിരുന്നില്ല. കാരണം അദ്ദേഹം ധരിച്ചിരുന്നത് ക്യാമറ ഘടിപ്പിച്ച പ്രത്യേക സണ്‍ഗ്ലാസായിരുന്നുവെന്നാണ് വിവരം.

സിനിമയിലല്ലാതെ സണ്‍ഗ്ലാസ് ധരിച്ച് മോഹന്‍ലാലെത്തിയതിന് പിന്നില്‍ എന്തെങ്കിലും കാരണമുണ്ടോയെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. എന്നാല്‍ അതിന് താരം തന്നെ മറുപടി നല്‍കി. തന്റെ പുതിയ ലുക്ക് ആരാധകര്‍ എങ്ങനെ സ്വീകരിച്ചെന്നും അവരുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന് അറിയാനാണ് താന്‍ അങ്ങനെ ചെയ്തതെന്നും താരം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :