അഭിറാം മനോഹർ|
Last Modified ശനി, 25 ഏപ്രില്‍ 2020 (14:20 IST)
ചൈനയിൽ നിന്നും നിലവാരമില്ലാത്ത കൊവിഡ് റാപിഡ് ആന്റിബോഡി കിറ്റുകൾ വാങ്ങി സർക്കാർ പണവും സമയവും പാഴാക്കിയതായി കോൺഗ്രസ് നേതാവ് ശശി തരൂർ. വാങ്ങിയ കിറ്റുകളിൽ അഞ്ച് ശതമാനം മാത്രമാ കൃത്യതയുള്ളത്. ഇത് കേന്ദ്ര സർക്കാറിന്റേയും ഐസിഎംആറിന്റേയും തീരുമാനങ്ങൾ എടുക്കുന്നതിലെ കഴിവ്കേടാണ് കാണിക്കുന്നതെന്നും തരൂർ പറഞ്ഞു.പൊതുപണം പാഴാക്കുന്നതിനും പൊതുജനാരോഗ്യം അപകടാവസ്ഥയിൽ ആക്കുന്നതിനും ആരാണ് ഉത്തരവാദിയെന്നും തരൂർ ചോദിച്ചു.
ഇന്ത്യയിൽ തന്നെ തദ്ദേശീയമായി കിറ്റുകൾ നിർമിക്കാനുള്ള സാധ്യതകൾ കേന്ദ്രം ഉപയോഗപ്പെടുത്തിയില്ല.മറ്റു രാജ്യങ്ങളില്‍നിന്നു സമാനമായ പരാതികള്‍ ഉയര്‍ന്നിട്ടും സര്‍ക്കാര്‍ പാഠം പഠിക്കാതെയാണ് ചൈനയില്‍നിന്ന് കിറ്റുകൾ വാങ്ങിയതെന്നും തീരുമാനങ്ങൾ എടുക്കുന്നതിൽ സർക്കാരിന്റെ കഴിവ്കേടാണ് ഇത് വ്യക്തമാക്കുന്നതെന്നും തരൂർ കുറ്റപ്പെടുത്തി.