അഭിറാം മനോഹർ|
Last Modified വെള്ളി, 24 ഏപ്രില്‍ 2020 (13:31 IST)
ക്വാറന്റൈൻ ലംഘിച്ചതിന് ആറ് മാസം പ്രായമുള്ള കുഞ്ഞടക്കം 51 പേർക്കെതിരെ കേസെടുത്ത് ഉത്തരാഖണ്ഡ് പോലീസ്. ഉത്തരകാശി പോലീസിന്റെയാണ് നടപടി. രണ്ട്,എട്ട് വയസ്സുള്ള കുട്ടികൾക്കെതിരെയും കേസ് ഫയൽ ചെയ്‌തിട്ടുണ്ട്. പൊലീസിന്റെ നടപടിക്കെതിരെ ജില്ലാ മജിസ്‌ട്രേറ്റ് രംഗത്തെത്തി. ജുവനൈല്‍ നിയമപ്രകാരം എട്ട് വയസ്സില്‍ താഴെയുള്ള കുട്ടികൾക്കെതിരെ കേസ് രജിസ്റ്ററ് ചെയ്യാൻ പാടില്ലെന്നും സംഭവത്തിൽ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും മജിസ്ട്രേറ്റ് അറിയിച്ചു.
കൊവിഡ് രോഗവ്യാപനം തടയുന്നതിനായാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കാനാണ് പോലീസ് നിർദേശം. നേരത്തെ കാശിയിൽഇംപോസിഷന്‍ എഴുതിച്ചതും വിവാദമായിരുന്നു.