ഗവര്‍ണര്‍ ഇന്നു ശശികലയുമായി കൂടിക്കാഴ്ച നടത്തും; ഒപിഎസ് ക്യാമ്പിലുള്ളവര്‍ താമസിയാതെ തിരികെയെത്തുമെന്നും എഡിഎംകെ വക്താവ്

ഗവര്‍ണര്‍ ഇന്ന് ശശികലയുമായി കൂടിക്കാഴ്ച നടത്തുമെന്ന് എഡിഎംകെ വക്താവ്

ചെന്നൈ| Last Modified തിങ്കള്‍, 13 ഫെബ്രുവരി 2017 (12:14 IST)
തമിഴകത്ത് രാഷ്‌ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ എ ഡി എം കെ വക്താവ് വൈഗൈ സെല്‍വന്‍ മാധ്യമങ്ങളെ കണ്ടു. ഗവര്‍ണര്‍ എ ഡി എം കെ ജനറല്‍ സെക്രട്ടറി ശശികലയുമായി ഇന്ന് വൈകുന്നേരം കൂടിക്കാഴ്ച നടത്തുമെന്ന് പോയസ് ഗാര്‍ഡനിക് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ സെല്‍വത്തിനൊപ്പം ഇപ്പോള്‍ ഉള്ളവര്‍ രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ പക്ഷത്ത് എത്തുമെന്നും വൈഗൈ സെല്‍വന്‍ പറഞ്ഞു. ഡി എം കെയും ബി ജെ പിയും ഗവര്‍ണറെ സമ്മര്‍ദ്ദത്തിലാഴ്ത്തിയിരിക്കുകയാണ്. ശശികല മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തരുതെന്ന് ഗവര്‍ണറോട് നിര്‍ദ്ദേശിച്ചിരിക്കുകയാണെന്നും പാര്‍ട്ടിവക്താവ് ആരോപിച്ചു.

(ഫോട്ടോയ്ക്ക് കടപ്പാട് - സത്യം ടിവി)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :