'യഥാർത്ഥ' കർഷക സംഘടനകളുമായി മാത്രം ചർച്ചയ്ക്ക് തയ്യാർ: കേന്ദ്ര കൃഷിമന്ത്രി

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 16 ഡിസം‌ബര്‍ 2020 (07:45 IST)
ഡൽഹി: നടപ്പിലാക്കിയ കാർഷിക നിയമങ്ങൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ സ്വാഗതം ചെയ്തിട്ടുണ്ടെന്നും. എങ്കിലും പ്രശ്നപരിഹാരത്തിനായി യഥാർത്ഥ കർഷക സംഘടനകളുമായി മാത്രം ചർച്ചകൾക്ക് തയ്യാറാണെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തൊമർ. ഉത്തർ പ്രദേശിൽനിന്നുമുള്ള കർഷക സംഘടനയായ ഭാരതീയ കിസാൻ യൂണിയൻ അംഗങ്ങളുമായുള്ള ചർച്ചയ്ക്ക് ശേഷമായിരുന്നു കേന്ദ്ര കൃഷിമന്ത്രിയുടെ പ്രതികരണം. വിളകൾക്കുള്ള താങ്ങുവില മുൻപത്തേതുപോലെ തുടരും എന്നും മന്ത്രി പറഞ്ഞു.

കർഷക നിയമങ്ങളുമായും, താങ്ങുവിലയുമായും ബന്ധപ്പെട്ട നിർദേശങ്ങൾ അടങ്ങിയ മെമ്മോറാണ്ടം ഭാരതീയ കിസാൻ യൂണിയൻ അംഗങ്ങൾ മന്ത്രിയ്ക്ക് സമർപ്പിച്ചു. കേന്ദ്രത്തിനെതിരെ സമരം അവസാനിപ്പിയ്ക്കൻ ഭാരതീയ കിസാൻ യുണിയൻ തയ്യാറായിട്ടുണ്ട്. ഉത്തർപ്രദേശിൽ ജില്ലാ തലങ്ങളിലാണ് ഭാരതീയ കിസാൻ യൂണിയൻ സമരങ്ങൾ സംഘടിപ്പിച്ചിരുന്നത്. ഡൽഹി അതിർത്തിൽ സമരം ചെയ്യുന്ന നാൽപ്പതോളം സംഘടനകളിൽ ഉൾപ്പെട്ട സംഘടനയല്ല ഭാരതീയ കിസാൻ യൂണിയൻ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :