സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിന് നിർബന്ധിയ്ക്കുന്നു, ഭർത്താവിനെതിരെ പരാതിയുമായി യുവതി

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 15 ഡിസം‌ബര്‍ 2020 (14:14 IST)
അഹമ്മദാബാദ്: ഭർത്താവിനും കുടുംബത്തിനുമെതിരെ മാനസിക ശാരീരിക പീഡനത്തിന് പരാതി നൽകി. യുവതി. അഹമ്മദാബാദിലാണ് സംഭവം, ഭർത്താവിനെ പല സ്ത്രീകളുമായും ബന്ധമുണ്ടെന്നും, സുഹൃത്തുക്കളുമായി ശാരിരിക ബന്ധത്തിലേർപ്പെടാൻ തന്നെ നിർബ്ബന്ധിച്ചു എന്നും യുവതി മഹിള വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. ഭാര്യമാരെ വെച്ചുമാറുന്ന രീതി പിൻതുടരുന്ന ആളാണ് ഭർത്താവ് എന്ന് യുവതി പരാതിയിൽ ആരോപിയ്ക്കുന്നു.

2004ലാണ് ഇരുവരും വിവാഹം കഴിയ്ക്കുന്നത്. പിന്നീടുള്ള കുറച്ച് വർഷങ്ങൾ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഭർത്താവിന് മറ്റു രണ്ട് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് യുവതി കണ്ടെത്തന്യതിന് ശേഷമാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഇതേ ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. പിന്നീട് സുഹൃത്തുക്കൾക്കൊപ്പം ശരീരിക ബന്ധത്തിൽ ഏർപ്പെടാൻ ഭർത്താവ് നിർബന്ധിയ്ക്കുകയായിരുന്നു എന്ന് യുവതി പരാതിയിൽ പറയുന്നു. ഇതിന് വിസമ്മതിച്ചതോടെ മാനസികമായും ശാരീരികമായും പീഡിപ്പിയ്ക്കാൻ തുടങ്ങി. തന്നെ അറിയ്ക്കാതെ മകനെ ബന്ധുവീട്ടിലേയ്ക്ക് മാറ്റി എന്നും മകനെ അന്വേഷിച്ച് ചെന്നപ്പോൾ ഭർത്താവ് വിവാഹ മോചനം ആവശ്യപ്പെട്ടു എന്നും യുവതിയിൽ പരാതിയിൽ വ്യക്തമാക്കുന്നു. ഭർത്താബിന്റെ മാതാപിതാക്കൾക്കെതിരെയും യുവതി പരാതിയിൽ ആരോപണം ഉന്നയിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :