മുണ്ടെയ്ക്ക് വിട; ഗഡ്കരിക്ക് അധിക ചുമതല

ന്യൂഡല്‍ഹി| Last Modified വ്യാഴം, 5 ജൂണ്‍ 2014 (10:28 IST)
കാറപകടത്തില്‍ മരണമടഞ്ഞ കേന്ദ്രമന്ത്രി ഗോപിനാഥ്‌ മുണ്ടെ കൈകാര്യം ചെയ്‌തിരുന്ന വകുപ്പുകള്‍ താല്‍ക്കാലികമായി നിതിന്‍ഗഡ്‌കരിക്ക്‌ അധിക ചുമതലയായി നല്‍കി. ഗ്രാമ വികസന പഞ്ചായത്തിരാജ്‌ വകുപ്പുകള്‍ ആയിരുന്നു ഗോപിനാഥ്‌ മുണ്ടെ വഹിച്ചിരുന്നത്‌. ഇതാണ്‌ ഗഡ്‌ക്കരിക്ക്‌ നല്‍കിയത്‌.

ചൊവാഴ്‌ച പുലര്‍ച്ചെ 6.20ന്‌ ഡല്‍ഹി സഫ്‌ദര്‍ജംഗിനടുത്തുള്ള അരബിന്ദോ മാര്‍ഗില്‍ വച്ചുണ്ടായ അപകടത്തിലാണ്‌ ഗോപിനാഥ്‌ മുണ്ടെ മരണമടഞ്ഞത്‌. ഇന്ന്‌ വൈകുന്നേരത്തോടെ അദ്ദേഹത്തിന്റെ ഗ്രാമമായ പൈറിലായിരുന്നു അന്തിമ ചടങ്ങുകള്‍ നടന്നത്.

അപകടത്തിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ സിബിഐ അന്വേഷണത്തിലൂടെ കണ്ടെത്തണം എന്ന ആവശ്യവും വിവിധ ഘടകകക്ഷികള്‍ ഉന്നയിച്ചിരിക്കുകയാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :