മയക്കുമരുന്നു ഗുളിക: 2 പേര്‍ അറസ്റ്റില്‍

കൊച്ചി| Last Modified വെള്ളി, 5 ജൂണ്‍ 2015 (17:12 IST)

മയക്കുമരുന്നു ഗുളികകളുമായി രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ പെരുമ്പടപ്പ് സ്വദേശികളായ നിരക്കശേരി വീട്ടില്‍ റെയ്മണ്ട് (19), ചക്കുതറ വീട്ടില്‍ മുന്ന എന്ന ആന്‍റണി (19) എന്നിവരില്‍ നിന്ന് 24 മയക്കുമരുന്നു ഗുളികകളാണു പിടിച്ചെറ്റുത്തത്.

റെയ്‍മണ്ടിന്‍റെ വീട്ടില്‍ ഇതിനു മുമ്പും പൊലീസ് പരിശോധന നടത്തിയിട്ടുണ്ട്. ലെ മെറിഡിയന്‍ ഹോട്ടലില്‍ കൊക്കാച്ചി മിഥുന്‍ നടത്തിയ ഡി.ജി പാര്‍ട്ടിയില്‍ ആന്‍റണി പങ്കെടുത്തിരുന്നെന്നും ഇവിടെ വച്ച് ഇയാള്‍ മയക്കുമരുന്നു ഗുളികകള്‍ പലര്‍ക്കും കൈമാറിയെന്നും പൊലീസ് വെളിപ്പെടുത്തി.

ഷാഡോ പൊലീസിന്‍റെ സഹായത്തോടെ പള്ളുരുത്തി പൊലീസാണു പ്രതികളെ വലയിലാക്കിയത്. ഇവര്‍ക്കെതിരെ കേസെടുത്ത് കോടതിയില്‍ ഹാജരാക്കി.
വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :