സ്വര്‍ണവില തകര്‍ന്നു തരിപ്പണമായി, ഇന്നു കുറഞ്ഞത് 120 രൂപ

കൊച്ചി| VISHNU N L| Last Modified ബുധന്‍, 22 ജൂലൈ 2015 (12:09 IST)
ചൈനയും അമേരിക്കയും ഒത്തു ചേര്‍ന്നതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഇടിയുന്നു. ഇന്നലെ ഒറ്റദിവസം കൊണ്ട് പവന് 120 രൂപയാണ് വിപണിയില്‍ കുറഞ്ഞത്. 19,080 ആണ് പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില. 15 രൂപ കുറഞ്ഞ് ഗ്രാം സ്വര്‍ണത്തിന് 2,385 ആയി. ഒരാഴ്ചകൊണ്ട് സ്വര്‍ണത്തിന് വില ഇടിഞ്ഞത് 440 രൂപയാണ്. 2014 ജനുവരിയില്‍ 22,040 രൂപയായിരുന്നു പവന്‍ സ്വര്‍ണത്തിന്റെ വില. ഇതാണ് ഇപ്പോള്‍ 19,080 രൂപയില്‍ എത്തി നില്‍ക്കുന്നത്.

ചൈന സ്വര്‍ണം വന്‍തോതില്‍ വിറ്റഴിച്ചതാണ് ഇന്ത്യയില്‍ വില കുറയാന്‍ കാരണമായത്. യു.എസ് ഡോളര്‍ കുടുതല്‍ ശക്തിയാര്‍ജിച്ചതും ആഗോള വിപണിയില്‍ സ്വര്‍ണത്തിന് തിരിച്ചടിയായി. 2015 നു ശേഷം യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കൂട്ടാന്‍ സാധ്യതയുണ്ടെന്നതും സ്വര്‍ണത്തിന്‍്റെ മൂല്യത്തിന് ഇടിവു വരുത്തി.

അതേസമയം സ്വര്‍ണം നിക്ഷേപമായി സൂക്ഷിച്ചിരിക്കുന്നവരേയും സ്വര്‍ണപ്പണയത്തില്‍ വായ്പ നല്‍കിയ ധനകാര്യ സ്ഥാപനങ്ങള്‍ വരെ സ്വര്‍ണ വില ഇടിയുന്നത് ബാധിച്ചിരിക്കുകയാണ്. വായ്പ്പ എടുത്തവരേയും ഇത് ബാധിക്കുന്നുണ്ട്. സ്വര്‍ണ നിക്ഷേപ സൌകര്യങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുള്ള ജ്വല്ലറികള്‍ക്ക് സാമ്പത്തിക് പ്രതിസന്ധിയുണ്ടായേക്കാമെന്നാണ് വിവരം. എന്നാല്‍ വിലക്കുറവ് കണക്കിലെടുത്ത് മുന്‍കൂര്‍ തുക സമാഹരിക്കാന്‍ ജ്വല്ലറികളും രംഗത്തുണ്ട്. രണ്ടുമാസം വരെയുള്ള ആവശ്യത്തിനുള്ള സ്വര്‍ണത്തിനുവരെ ഇപ്പോഴെ മുന്‍കൂര്‍ തുക വാങ്ങി ബുക്കിങ് സ്വീകരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :