സ്വവര്‍ഗാനുരാഗികളെ ചികിത്സിച്ച് നേരെയാക്കാന്‍ കേന്ദ്രങ്ങള്‍ തുറക്കുമെന്ന് ഗോവ മന്ത്രി

പനാജി:| Last Modified ചൊവ്വ, 13 ജനുവരി 2015 (19:43 IST)
സ്വവര്‍ഗാനുരാഗികളെ ചികിത്സിച്ച് സാധാരണ വ്യക്തികളാക്കാനായി കേന്ദ്രങ്ങള്‍ തുറക്കുമെന്ന് ഗോവയുടെ കായിക യുവജനക്ഷേമ വകുപ്പുമന്ത്രി രമേശ് തവഡ്ക്കര്‍. കഴിഞ്ഞ ദിവസം യുവജന പ്രശ്‌നങ്ങളിലുള്ള സര്‍ക്കാര്‍ നയങ്ങള്‍ പ്രഖ്യാപിക്കവെയാണ് തവ്ഡ്കര്‍ ഇക്കാര്യം പറഞ്ഞത്.

ലഹരിവിമുക്ത കേന്ദ്രങ്ങള്‍ പോലെ സ്വവര്‍ഗരതിക്കാര്‍ക്ക് വേണ്ടിയും കേന്ദ്രം തുടങ്ങുമെന്നും അവരെ പരിശീലിപ്പിക്കുകയും മരുന്നുകള്‍ നല്‍കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.പ്രത്യേകശ്രദ്ധ വേണ്ടുന്ന വിഭാഗമായാണ് സ്വര്‍ഗാനുരാഗിളെ കാണുന്നതെന്നും താവ്ഡ്ക്കര്‍ പറയുന്നു.

പരാമര്‍ശത്തിന് എതിരെ പല പൊതുപ്രവര്‍ത്തകരും സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :