ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍: ഇഷ സംസ്‌കൃതി വിദ്യാര്‍ത്ഥികള്‍ക്ക് അഭിമാനനേട്ടം

റുഷ്മിതയുടെ 'സിദ്ധ നാഡി പരീക്ഷ'യെ സംബന്ധിച്ചുള്ള പ്രസന്റേഷന്‍ മികച്ച പ്രസന്റേഷനുള്ള അംഗീകാരം നേടി

രേണുക വേണു| Last Modified ചൊവ്വ, 26 ഡിസം‌ബര്‍ 2023 (15:43 IST)

തലസ്ഥാനനഗരിയില്‍ വച്ച് നടന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലില്‍ അലുംനി ഓഫ് ഇഷ സംസ്‌കൃതി മികച്ച പ്രസന്റേഷന് (Award for best presentation) ഉള്ള അവാര്‍ഡ് കരസ്ഥമാക്കി. ഡിസംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ അഞ്ച് വരെ തിരുവനന്തപുരത്തു നടന്ന അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലില്‍ അലുംനി ഓഫ് ഇഷ സംസ്‌കൃതിയെ പ്രതുനിധീകരിച്ച് റുഷ്മിത, തേജസ് എന്നീ വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. 50 രാജ്യങ്ങളില്‍ നിന്നുമായി ആറായിരത്തോളം പേര്‍ പങ്കെടുത്ത സദസ്സില്ലായിരുന്നു ഇവരുടെ അഭിമാനനേട്ടം.

റുഷ്മിതയുടെ 'സിദ്ധ നാഡി പരീക്ഷ'യെ സംബന്ധിച്ചുള്ള പ്രസന്റേഷന്‍ മികച്ച പ്രസന്റേഷനുള്ള അംഗീകാരം നേടി. വിവിധ വിഭാഗങ്ങളില്‍ നിന്നും ഏകദേശം 771 പേര്‍ അവതരണങ്ങളില്‍ പങ്കെടുക്കുകയും
അതില്‍ നിന്നും 16 എണ്ണം മികച്ച പ്രസന്റേഷന്‍ കാറ്റഗറിയിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു. റുഷ്മിതയുടെ ഈ പ്രസന്റേഷന്‍ 'സംഹിത ആന്‍ഡ് സിദ്ധാന്ത' വിഭാഗത്തിലും ഒന്നാം സമ്മാനം നേടി.

ഡിസംബര്‍ 2022 -ല്‍ നടന്ന വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസില്‍ 'ഇന്റഗ്രേഷന്‍ വിത്ത് ഇന്ത്യന്‍ ട്രെഡിഷണല്‍ സയന്‍സസ് ' എന്ന വിഭാഗത്തിലെ വിജയിയായിരുന്നു റുഷമിത. 1172 പേരില്‍ നിന്നാണ് റുഷ്മിതയുടെ പ്രസന്റേഷന്‍ മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടത്.

LNCT യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിച്ച ദേശീയതല സെമിനാറിലെ രണ്ടാം സ്ഥാനത്തിന് ഉടമയാണ് തേജസ്. റുഷ്മിത ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫങ്ക്ഷണല്‍ മെഡിസിന്‍ (IFM), WA, USA -ല്‍ നിന്നും ഓണ്‍ലൈന്‍ പരിശീലനത്തിന് ശേഷം ഫങ്ക്ഷണല്‍ മെഡിസിന്‍ പ്രാക്ടീഷണര്‍ ആയി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :