ബോളിവുഡ്‌ നടിയെ അപമാനിക്കാന്‍ ശ്രമം; സംവിധായകന്‍ സുഭാഷ്‌ കപൂര്‍ അറസ്‌റ്റില്‍

മുംബൈ| Last Modified ബുധന്‍, 25 ജൂണ്‍ 2014 (09:05 IST)
ബോളിവുഡ്‌ നടി ഗീതിക ത്യാഗിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ സംവിധായകന്‍ സുഭാഷ്‌ കപൂര്‍ അറസ്‌റ്റില്‍. ഇദ്ദേഹത്തെ 14 ദിസവത്തേക്ക് റിമാന്‍ഡ്‌ ചെയ്‌തു.

കഴിഞ്ഞ ഏപ്രിലില്‍ സുഭാഷ്‌ കപൂറിനെതിരേ ഗീതിക നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ നടപടി‌. ഒരു വര്‍ഷം മുമ്പ്‌ നടന്ന പാര്‍ട്ടിക്കിടെ അപമാനിച്ചെന്നാണു ഗീതികയുടെ പരാതി. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും നടി പുറത്തുവിട്ടിരുന്നു.

സംവിധായകന്‍ നടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഇതിന് ശേഷം ഗീതിക സുഭാഷ് കപൂറിന്റെ ചെകിട്ടത്തടിക്കുന്ന വീഡിയോ വൈറലായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :