മോഡിക്കെതിരേ വിവാദ കോളേജ് മാഗസിന്‍: എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം അറസ്റ്റില്‍

ഗുരുവായൂര്‍| Last Modified ചൊവ്വ, 24 ജൂണ്‍ 2014 (15:08 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരേ ശ്രീകൃഷ്ണ കോളജ് മാഗസിനില്‍ വിവാദ പരാമര്‍ശമുണ്ടായ സംഭവത്തില്‍ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗവും മാഗസിന്‍ ഉപദേശക സമിതിയംഗവുമായ പിജി സുബിദാസ് അറസ്റ്റില്‍. ഗുരുവായൂര്‍ പൊലീസാണ് സുബിദാസിനെ അറസ്റ്റ് ചെയ്തത്.

വിവാദത്തെ തുടര്‍ന്ന് മാഗസിന്‍ പിന്‍വലിച്ചിരുന്നു. 2012-13 അധ്യയന വര്‍ഷം ഇറങ്ങിയ മാഗസിനില്‍ വന്ന പദപ്രശ്ന രൂപത്തിലുള്ള പരാമര്‍ശത്തിന്‍െറ പേരിലാണ് പരാതിയും അറസ്റ്റും ഉണ്ടായത്. നേരത്തെ ഈ കേസില്‍ ഒമ്പതു പേരെ അറസ്റ്റ് ചെയ്തിരുന്നു




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :