പ്രകോപനമില്ലാതെ ഇന്ത്യ ആരെയും ആക്രമിക്കില്ല; ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങളുണ്ടായാല്‍ ശക്തമായി തിരിച്ചടി നല്‍കും: രാജ്നാഥ് സിങ്

ലോകത്തിന് മുന്നില്‍ ഇന്ത്യ കരുത്ത് തെളിയിച്ചുയെന്ന് രാജ്നാഥ് സിങ്ങ്

ന്യൂഡല്‍ഹി| സജിത്ത്| Last Modified ചൊവ്വ, 11 ഒക്‌ടോബര്‍ 2016 (16:24 IST)
ലോകത്തിന് മുന്നില്‍ കരുത്ത് തെളിയിക്കാ‍ന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു എന്ന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. കരുത്തുറ്റ രാഷ്ട്രമാണ് ഇന്ത്യയെന്ന സന്ദേശം ലോകരാജ്യങ്ങളെ അറിയിക്കാന്‍ നമുക്ക് കഴിഞ്ഞു. പ്രകോപനമില്ലാതെ ഇന്ത്യ ആരെയും ആക്രമിക്കില്ല. എന്നാല്‍, ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങളുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഉറി ആക്രമണത്തിനു ശേഷം രാജ്യം നടത്തിയ അതിര്‍ത്തി കടന്നുള്ള സൈനിക നടപടി അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ആഭ്യന്തരമന്ത്രിയുടെ പരാമര്‍ശം. ദസറ ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വീകരണമൊരുക്കാന്‍ തിങ്കളാഴ്ചയാണ് രാജ്നാഥ് സിങ് ലഖ്നൗവിലെത്തിയത്. മോദി പങ്കെടുക്കുന്ന ദസറ ആഘോഷ വേദിയില്‍ യു പി മുഖ്യമന്ത്രി അഖിലേഷ് യാദവ് പങ്കെടുക്കാന്‍ സാധ്യതയില്ല.





അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :