മനേക ഗാന്ധി വനംവകുപ്പ് ജീവനക്കാരനെ മര്‍ദ്ദിച്ചു

Last Modified ചൊവ്വ, 12 മെയ് 2015 (14:39 IST)
കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രി മനേക ഗാന്ധി ആക്രമിച്ചതായി വനംവകുപ്പ് ജീവനക്കാരന്റെ പരാതി. രൂപ്‌ലാല്‍ വര്‍മ എന്ന വനവകുപ്പ് ഉദ്യോഗസ്ഥനാണ് മനേക ഗാന്ധിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇയാള്‍ ഉത്തര്‍പ്രദേശിലെ പിലിഭട് കടുവാ കേന്ദ്രത്തിലെ ഗേറ്റ് കാവല്‍ക്കാരനാണ്.

മനേക ഗാന്ധി കടുവാ കേന്ദ്രത്തില്‍
സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് സംഭവം. വനത്തില്‍ ചാരം കിടക്കുന്നത് കണ്ടുവെന്നും ഇത് എങ്ങനെ ഇവിടെയെത്തി എന്ന് മനേക ചോദിച്ചുവെന്നും. അടുത്തുള്ള ഗോതമ്പുവയലില്‍ കര്‍ഷകര്‍ തീകത്തിക്കുന്നതിന്റെ ചാരം പറന്നെത്തിയതാണെന്ന വിശദീകരണം നല്‍കിയ തന്നെ മന്ത്രി ദേഷ്യപ്പെട്ട് അടിക്കുകയായിരുന്നുവെന്ന്
രൂപ്‌ലാല്‍ വര്‍മ പരാതിയില്‍ പറയുന്നു. ഡപ്യൂട്ടി ഫോറസ്റ്റ് റേഞ്ചറുടെയും മറ്റ് ജീവനക്കാരുടെയും മുന്നില്‍ വച്ചായിരുന്നു സംഭവം നടന്നതെന്നാണ് ഇയാള്‍ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :