ഗ്യാസ് ബുക്കിംഗ്: ശ്രദ്ധിച്ച് കേട്ടില്ലെങ്കില്‍ സബ്സിഡി പോകും

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 21 ജൂലൈ 2015 (17:57 IST)
പാചകവാതക സിലിണ്ടര്‍ ബുക്ക് ചെയ്യുന്നതിനായുള്ള ഐവിആർഎസ് സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്തിയത് ഉപഭോക്താക്കളെ കുഴക്കുന്നു. പ്രധാനമന്ത്രിയുടെ ‘ഗിവ് ഇറ്റ് അപ്പ്’ പദ്ധതിയുടെ ഭാഗമായി സബ്സിഡി ആവശ്യമില്ലാത്തവർ സീറോ (പൂജ്യം) അമർത്തണമെന്ന നിര്‍ദ്ദേശമാണ് ഇപ്പോള്‍ ലഭിക്കുന്നത്.

നേരത്തെ ഇതേ സ്ഥാനത്ത് സിലിണ്ടർ ബുക്ക് ചെയ്യാൻ ഒന്ന് അമർത്തുക എന്നതായിരുന്നു നിര്‍ദ്ദേശം. ആദ്യഭാഗം കൃത്യമായി കേൾക്കാതെ പൂജ്യത്തിൽ അമർത്തിയാൽ സബ്സിഡി ഇല്ലാതാകും. മുന്നറിയിപ്പില്ലാതെയുള്ള ഈ മാറ്റം നിരവധി ആളുകളെ അബദ്ധത്തില്‍ ചാടിക്കുന്നുണ്ടെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :