സ്‌കൂള്‍ വാനില്‍ നിന്നും തെറിച്ചു വീണ്‌ വിദ്യാര്‍ഥി മരിച്ചു

കൊല്ലം| Last Modified ചൊവ്വ, 21 ജൂലൈ 2015 (17:07 IST)
സ്‌കൂള്‍ വാനില്‍ നിന്നും പുറത്തേയ്ക്ക്‌ തെറിച്ചു വീണ്‌ വിദ്യാര്‍ഥി മരിച്ചു. കൊല്ലം കല്ലുവാതുക്കലിലാണ്‌ സംഭവം. ചിറക്കര രാഗവേന്ദ്ര സ്‌കൂളിലെ മൂന്നാം ക്ലാസ്‌ വിദ്യാര്‍ഥി കെവിന്‍ പ്രകാശാണ്‌ മരിച്ചത്‌. സ്‌കൂള്‍ വിട്ടു കുട്ടികളെ വീട്ടിലേയ്ക്ക്‌ മടങ്ങുന്നതിനിടെയാണ്‌ ദുരന്തമുണ്‌ടായത്‌. പുറത്തേയ്ക്ക്‌ തെറിച്ചുവീണ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :