സര്‍ക്കാര്‍ പദ്ധതി അനുസരിച്ച് ഗംഗ ശുദ്ധീകരിക്കാന്‍ 200 വര്‍ഷമെടുക്കും: സുപ്രീം കോടതി

Last Modified ബുധന്‍, 3 സെപ്‌റ്റംബര്‍ 2014 (17:48 IST)
കേന്ദ്രസര്‍ക്കാരിന്റെ സംരക്ഷണ പദ്ധതിയ്ക്കെതിയെ രൂക്ഷ വിമര്‍ശിച്ച് സുപ്രീം കോടതി. സര്‍ക്കാരിന്റെ പദ്ധതി അനുസരിച്ച് ഗംഗ ശുദ്ധീകരിക്കാന്‍ 200 വര്‍ഷമെങ്കിലും എടുക്കുമെന്നാണ് കോടതി വിമര്‍ശിച്ചിരിക്കുന്നത്.

കൃത്യമായ പദ്ധതിയെല്ലെങ്കില്‍ കോടതി സര്‍ക്കാറിനെ സാഹായിക്കാമെന്നും കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ആളെ നിയോഗിക്കാമെന്നും പറഞ്ഞ സുപ്രീം കോടതി ഗംഗയെ മലിനമാക്കുന്ന വ്യവസായശാലകളെ പൂട്ടിക്കാമെന്നും അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷമായിരുന്നു കോടതിയുടെ നിരീക്ഷണം. ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാന അജഡകളിലൊന്നായിരുന്നു ഗംഗാ സംരക്ഷണ പദ്ധതി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :