ഡബ്ലിൻ|
Rijisha|
Last Modified ഞായര്‍, 26 ഓഗസ്റ്റ് 2018 (10:28 IST)
പുരോഹിതരുടെ ലൈംഗികാതിക്രമങ്ങൾക്കെതിരെ, ബന്ധപ്പെട്ട സഭാധികാരികൾ നടപടിയെടുക്കാത്തത് വേദനാജനകവും സഭാസമൂഹത്തിന് നാണക്കേടുമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ശക്തമായ നടപടികളെടുക്കാത്തതാണ് ഇത്തരത്തിലുള്ള പ്രവർത്തികൾ കൂടുവരുന്നത്. ഇത്തരത്തിലുള്ള വിവാദങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ എനിക്കാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അയർലൻഡിൽ എത്തിയ മർപാപ്പ ഡബ്ലിൻ കൊട്ടാരത്തിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു. പുരോഹിതരുടെ ലൈംഗിക പീഡനത്തിനു വിധേയരായ കുട്ടികളോടൊത്ത് മാർപാപ്പ ഒന്നര മണിക്കൂറോളം ചെലവഴിച്ച് അവരുടെ പരാതികളും പ്രശ്‌നങ്ങളും കേട്ടു. പ്രധാനമന്ത്രിയുടെ അഭ്യർത്ഥനയിലായിരുന്നു ഇത്.
39 വർഷങ്ങൾക്ക് ശേഷമാണ് മാർപാപ്പയുടെ അയർലൻഡ് സന്ദർശനം. കുട്ടികളുടെയും യുവജനങ്ങളുടെയും സുരക്ഷയും വിദ്യാഭ്യാസവും ഉറപ്പുവരുത്തേണ്ട പുരോഹിതരുടെ ഭാഗത്തുനിന്ന് ഇത്തരത്തിൽ മോശമായ പ്രവർത്തി ഉണ്ടാകുന്നത് അംഗീകരിക്കാൻ കഴിയില്ല. സഭയിൽ നിന്ന് ഈ പ്രവണത് ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തകാലത്തായി അയർലൻഡിൽ ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞിരുനു.