കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾക്ക് ഇനി വധശിക്ഷ; ഓർഡിനൻസിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

Sumeesh| Last Updated: ശനി, 21 ഏപ്രില്‍ 2018 (15:20 IST)
കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകാനുള്ള നിയമ ഭേതഗതിക്ക് കേന്ദ്ര മന്ത്രി സഭ അംഗീകാരംനൽകി. ഇന്ന് ചേർന്ന മന്ത്രി സഭ
യോഗത്തിലാണ് ഇതു സംബന്ധിച്ച് നിർണ്ണായക തീരുമാനം കേന്ദ്ര സർക്കാർ സ്വീകരിച്ചത്. പുറത്തിറക്കിയ ഓർഡിനൻസിൽ രാഷ്ട്രപതി ഒപ്പിടുന്നതിലൂടെ നിയമം പ്രാബല്യത്തിൽ വരും.

പോക്സോ നിയമത്തിൽ ഭേതഗതി വരുത്തിയാണ് ഓർഡിനൻസ് പുറത്തിറക്കുന്നത് നേരത്തെ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നെരെയുള്ള ലൈംഗിക അതിക്രമങ്ങൾക്ക് കുറ്റകൃത്യത്തിന്റെ പ്രാധാന്യം അനുസരിച്ച് മൂന്നു മുതൽ പത്തു വർഷം വരെയായിരുന്നു ശിക്ഷ. ഇതിനാണ് ഓർഡിനൻസിലൂടെ ഭേതഗതി വരുത്തിയിരിക്കുന്നത്.

കഠ്വയിൽ എട്ടുവയസ്സുകാരി അതിക്രൂരമായ രീതിയിൽ പീഡനത്തിനിരയായി കൊലചെയ്യപ്പെട്ടത് രാജ്യത്ത് വലിയ പ്രതിഷേധങ്ങൾക്ക് ഇനിയും വിരാ‍മമായിട്ടില്ല. ഉന്നാവിൽ ബി ജെ പി എം എൽ എ തന്നെ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് കേന്ദ്ര സർക്കാരിനെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു.

പ്രധിശേധങ്ങളെ തുടർന്നുള്ള പ്രത്യേഗ സാമൂഹികാവസ്ഥ കണക്കിലെടുത്തും. രാജ്യത്താകമാനം കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലുമാണ് നിയമത്തിൽ ഭേതഗതി വരുത്താൻ സർക്കാർ തയ്യാറായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :