നോട്ടു പിന്‍വലിക്കല്‍: സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിച്ചു; പണം പിന്‍വലിക്കുന്നതിനുള്ള പരിധി ഉടന്‍ നീക്കുമെന്നും സാമ്പത്തികകാര്യ സെക്രട്ടറി

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള പരിധി ഉടന്‍ നീക്കുമെന്ന് സാമ്പത്തികകാര്യ സെക്രട്ടറി

ന്യൂഡല്‍ഹി| Last Modified വെള്ളി, 3 ഫെബ്രുവരി 2017 (16:14 IST)
നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് ഉടലെടുത്ത സാമ്പത്തികപ്രതിസന്ധി ഏറെക്കുറെ പരിഹരിച്ചതായി സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്. നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷമുള്ള സാമ്പത്തിക പരിഷ്കരണം ഏതാണ്ട് പൂര്‍ത്തിയായെന്നും അദ്ദേഹം വ്യക്തമാക്കി.

ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 24, 000 രൂപ ആക്കിയതൊഴിച്ചാല്‍ മറ്റെല്ലാ നിയന്ത്രണങ്ങളും എടുത്തു മാറ്റി. കുറച്ചുകാലത്തേക്ക് കൂടി മാത്രമായിരിക്കും പിന്‍വലിക്കാവുന്ന തുകയിന്മേലുള്ള നിയന്ത്രണം ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക പരിഷ്കരണം ഏതാണ്ട് പൂര്‍ത്തിയായി. ഇങ്ങനെ പറയുന്നതിനുള്ള പ്രധാനകാരണം എ ടി എമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള 24000 രൂപയെന്ന പരിധി ഇപ്പോഴും നിലനില്‍ക്കുന്നതാണ്. സാമ്പത്തികഞെരുക്കം അവസാനിച്ചത് വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 90 ദിവസം എടുക്കുന്നതിനു മുമ്പു തന്നെ നോട്ട് അസാധുവാക്കല്‍ മൂലം ഉണ്ടായ ബുദ്ധിമുട്ടുകള്‍ ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :